കോഫീ ടോക്ക് ഫോട്ടോഗ്രഫി മത്സര വിജയികളെ പ്രഖ്യാപിച്ചു
കൽപ്പറ്റ: വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിദ്ധീകരണമായ ‘കോഫി ടോക്ക്’ സംഘടിപ്പിച്ച “ന്നാ ഒരു കാപ്പി കുടിച്ചാലോ” തീമിലുള്ള ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 342 പേർ പങ്കെടുത്ത മത്സരത്തിൽ മനു വി ഒന്നാം സമ്മാനവും ഐഷ സെൻഹ രണ്ടാം സമ്മാനവും ദിവ്യ ആർ മൂന്നാം സമ്മാനവും കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത ഏവർക്കും അസോസിയേഷൻ അഭിനന്ദനങ്ങൾ അറിയിച്ചു.
അതോടൊപ്പം, കൽപ്പറ്റ പാലുകുന്ന് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷൻ ജില്ലാ ഓഫീസിന്റെ ഉദ്ഘാടനം അടുത്ത മാസം നടക്കുമെന്നും സെപ്റ്റംബർ ഒന്നിന് അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. കൽപ്പറ്റയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ അനൂപ് പാലുകുന്ന് അധ്യക്ഷത വഹിച്ചു. അലി ബ്രാൻ സ്വാഗതവും മോഹൻരവി നന്ദിയും പറഞ്ഞ യോഗത്തിൽ സെക്രട്ടറി ബൊപ്പയ്യ കൊട്ടനാട് റിപ്പോർട്ട് അവതരിപ്പിച്ചു.





Leave a Reply