August 17, 2026

കൽപറ്റയിൽ തയ്‌ക്വാൻഡോ അക്കാഡമി പ്രവർത്തനമാരംഭിച്ചു

0
IMG_20260816_163434
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: അമേച്ചർ തയ്‌ക്വാൻഡോ അസോസിയേഷൻ വയനാടിന്റെ കീഴിൽ കൽപറ്റ തയ്‌ക്വാൻഡോ അക്കാഡമി കൽപറ്റ എമിലിയിലെ കെൻയു റിയു കരാത്തെ അക്കാഡമിയിൽ പ്രവർത്തനമാരംഭിച്ചു. കൽപറ്റ മുനിസിപ്പൽ ചെയർമാൻ പി. വിശ്വനാഥൻ അക്കാഡമിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ അധ്യക്ഷത വഹിച്ചു. കെൻ യുറിയു കരാത്തേ ഡോ അസോസിയേഷൻ ഇന്ത്യ ചീഫ് ഗിരീഷ് പെരുന്തട്ട സ്വാഗതവും അമേച്ചർ തയ്‌ക്വാൻഡോ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കെ. മുഖ്യാതിഥിയായും പങ്കെടുത്തു. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം, ബിബിൻ മാത്യു ജോർജ്, ആൽബിൻ ജോൺസൺ, ബേസിൽ പൈലി, ബൈജു പി. സി., മുഹമ്മദ് അസ്ലം, സതീഷ് കുമാർ ടി., ഷിബിൻ നിഹാൽ, ബിബിൻ ഗുരുക്കൾ, നന്ദകിഷോർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *