September 14, 2026

സമസ്ത സെന്റിനറി കോൺക്ലേവുകൾക്ക് പ്രൗഢമായ സമാപനം

0
IMG_20260816_210521
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ അഞ്ച് സോണുകളിൽ സമസ്ത സെന്റിനറിയുടെ ഭാഗമായി സംഘടിപ്പിച്ച കോൺക്ലേവുകൾക്ക് പ്രൗഢമായ സമാപനമായി. കോൺക്ലേവുകളുടെ ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട സോണിലെ തരുവണയിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റ് അബൂഹനീഫൽ ഫൈസി തെന്നല നിർവ്വഹിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള സെന്റിനറി നിധി സമസ്ത കേന്ദ്ര മുശാവറാംഗം പി. ഹസൻ മൗലവി ബാഖവി ഏറ്റുവാങ്ങി.

 

വെള്ളമുണ്ട സോൺ കോൺക്ലേവ് തരുവണയിലും മാനന്തവാടി സോൺ മാനന്തവാടി മുഅസ്സസയിലും കൽപ്പറ്റ സോൺ ദാറുൽ ഫലാഹിലും മേപ്പാടി സോൺ ഓടത്തോട് സുന്നി സെന്ററിലും ബത്തേരി സോൺ മർക്കസുദ്ദഅ്‌വയിലുമാണ് സംഘടിപ്പിച്ചത്.

 

വിവിധ സോണുകളിലായി നടന്ന പരിപാടികളിൽ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ കലാം മാവൂർ, കെ.ടി. ത്വാഹിർ സഖാഫി മഞ്ചേരി, റശീദ് സഖാഫി പത്തപ്പിരിയം, അലി മുസ്‌ലിയാർ വട്ടത്തൂർ, മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.ഒ. അഹമ്മദ് കുട്ടി ബാഖവി, ജനറൽ സെക്രട്ടറി എസ്. ഷറഫുദ്ദീൻ, ഹംസ അഹ്‌സനി, കെ.എ. സലാം ഫൈസി, കെ.എസ്. മുഹമ്മദ് സഖാഫി, കെ.കെ. മുഹമ്മദ് അലി ഫൈസി, എസ്. അബ്ദുല്ല, പി.സി. അബൂ ശദ്ദാദ്, സി.എച്ച്. നാസർ മാസ്റ്റർ, ഇ.പി. അബ്ദുല്ല സഖാഫി, അന്ത്രുഹാജി ആലാൻ, ഉമർ സഖാഫി കല്ലിയോട്, അബ്ദുറഷീദ് അൽ ഹസനി, ബഷീർ സഅദി നെടുങ്കരണ, ലത്തീഫ് കാക്കവയൽ, റംഷാദ് ബുഖാരി, ബഷീർ കുഴിനിലം, ഹാരിസ് ഇർഫാനി, സലാം മുസ്‌ലിയാർ, അലി സഖാഫി, മൊയ്തു ആർവാൾ, അബ്ദുൽ ഗഫൂർ സഅദി, അഷ്കർ ചറ്റപ്പാലം, മൂസ മൈലാടി, ഉബൈദ് സഅദി പരിഹാരം, മുഹമ്മദലി സഖാഫി പുറ്റാട്, പി.സി. ഹനീഫ, അബ്ദുൽ ഖാദർ സഖാഫി പത്തേരി, അബൂബക്കർ സഖാഫി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *