August 16, 2026

കൽപ്പറ്റയിൽ 10.418 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ

0
IMG_20260816_212945
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കാറിൽ കടത്തുകയായിരുന്ന 10.418 ഗ്രാം എം.ഡി.എം.എ.യുമായി മുട്ടിൽ സൗത്ത് വില്ലേജിൽ പിലാക്കുൽ വീട്ടിൽ നിയാസ് കോയ (35) എക്സൈസിന്റെ പിടിയിലായി. വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ എം.കെ. സുനിലിന്റെ നിർദ്ദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ സജിൻ എം.ജെ.യും സംഘവും കൽപ്പറ്റ പാറക്കലിൽ വച്ച് നടത്തിയ പരിശോധനയിലാണ് KL 07 Z 6503 ടൊയോട്ട ക്വാളിസ് കാർ സഹിതം ഇയാൾ പിടിയിലായത്. ഓപ്പറേഷൻ തണ്ടറിന്റെയും ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായിട്ടായിരുന്നു എക്സൈസിന്റെ നടപടി. മുട്ടിൽ, പാറക്കൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇയാൾ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മയക്കുമരുന്ന് ശൃംഖലയിലെ മറ്റു കണ്ണികളെക്കുറിച്ചും ഇയാളുടെ വലയിലകപ്പെട്ടവരെക്കുറിച്ചും എക്സൈസ് വിശദമായ തുടരന്വേഷണം ആരംഭിച്ചു. പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ വിജിത്ത് കെ.ജി., പ്രിവന്റീവ് ഓഫീസർ ഗ്രേഡ് എം.എ. രഘു, സിവിൽ എക്സൈസ് ഓഫീസർമാരായ സുധീഷ് വി., സുദിവ്യ ഭായ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ് കെ. എന്നിവരും ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *