വയോധികയുടെ മാല കവരാൻ ശ്രമിച്ച കേസ്; അന്തർ സംസ്ഥാന മോഷണ സംഘത്തിലെ മൂന്ന് പേർ പിടിയിൽ
മാനന്തവാടി: ടൗണിൽ ബസ് യാത്രക്കാരിയായ വയോധികയുടെ മാല കവരാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. അന്തർ സംസ്ഥാന മോഷണ സംഘത്തിലെ തമിഴ്നാട് തെങ്കാശി സ്വദേശികളായ ഇന്ദുമതി, ജാൻവി, സുധ എന്നിവരാണ് പിടിയിലായത്. എന്നാൽ ഇവരുടെ പേരും വിലാസവും പോലീസ് പരിശോധിച്ചുവരികയാണ്. മാനന്തവാടി പീച്ചങ്കോടുവെച്ച് വെള്ളമുണ്ട പോലീസും മാനന്തവാടി പോലീസും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്വാഡ് അംഗങ്ങളും നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
പുൽപ്പള്ളി ഭാഗത്തുനിന്നും വന്നു എൽഎഫ് ജംഗ്ഷനിൽ ബസ്സിറങ്ങിയ സ്ത്രീയുടെ മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. രണ്ട് മോഷണശ്രമം തിരിച്ചറിഞ്ഞതോടെ യുവതികൾ ഓടി രക്ഷപ്പെട്ടകയായിരുന്നു. രാവിലെ ഒമ്പതേമുക്കാലോടെയായിരുന്നു സംഭവം.





Leave a Reply