October 9, 2026

വയനാട് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയിലേക്ക് യുഡിഎഫ് സാരഥികൾ

0
WhatsApp Image 2026-08-18 at 3.54.55 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വിജയം. യുഡിഎഫ് സ്ഥാനാർത്ഥികളായ വി. യു. ജോയിയും ഷഹർ ബാൻ (ബാനു പുളികൽ)യും വിജയിച്ചു.

ജില്ലാ കളക്ടർ മേഖശ്രീ ഐഎഎസ് വരണാധികാരിയായി കളക്ടറേറ്റിൽ വെച്ച് നടന്ന തിരഞ്ഞെടുപ്പിൽ മാനന്തവാടി മുനിസിപ്പാലിറ്റി കൗൺസിലർ വി യു ജോയിക്ക് 56 വോട്ടും എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച മാനന്തവാടി നഗരസഭയിലെ എൽഡിഎഫ് കൗൺസിലർ പിടി ബിജുവിന് 47 വോട്ടും ലഭിച്ചു.

വനിതാ സംവരണത്തിൽ മത്സരിച്ച ബത്തേരി നഗരസഭ കൗൺസിലർ ഷഹർബന് 55 വോട്ടും എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച കൽപ്പറ്റ നഗരസഭയിലെ എൽഡിഎഫ് കൗൺസിലറായ ബീനയ്ക്ക് 48 വോട്ടും ലഭിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *