August 18, 2026

പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് നടപടികൾ വേഗത്തിലാക്കുംഛ മന്ത്രി അഡ്വ. ടി സിദ്ദിഖ്

0
WhatsApp Image 2026-08-18 at 6.17.24 PM
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: വയനാട്-കോഴിക്കോട് ജില്ലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതിന് തറക്കല്ലിട്ട പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് പൂർത്തിയാക്കുന്നതിന് ആവശ്യമായ നടപടികൾ വേഗത്തിലാക്കാൻ ഗവ. പ്രതിജ്ഞാബദ്ധമാണെന്നും വയനാട്ടിലേക്കുള്ള ചുരമില്ല പാതയായ പടിഞ്ഞാറത്തറ പൂഴിത്തോട് റോഡിന്റെ വന മേഖലയിലെ സർവ്വേ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് പറഞ്ഞു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതി വിളിച്ചുചേർത്ത സർവ്വകക്ഷി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

30 വർഷങ്ങൾക്കു മുമ്പ് തലക്കല്ലിട്ട ഈ റോഡിന്റെ പ്രവർത്തിക്ക് വേണ്ടി വനത്തിലൂടെയുള്ള 12. 940 കിലോമീറ്റർ ദൂരം റോഡിന് വിട്ടു കിട്ടുന്നതിന് വേണ്ടി നഷ്ടമാകുന്ന വനഭൂമിക്ക് പകരമായി വയനാട് ജില്ലയിൽ 20.770 ഹെക്ടർ ഭൂമിയും കോഴിക്കോട് ജില്ലയിൽ5.56 ഹെക്ടർ ഭൂമിയും അന്ന് റവന്യൂ വകുപ്പ് ഏറ്റെടുത്ത് വനം വകുപ്പിന് കൈമാറിയതാണ്. ഏതാണ്ട് 27 കിലോമീറ്റർ ദൂരം വരുന്ന പൂഴിത്തോട് ബദൽ റോഡിന്റെ 14 കിലോമീറ്റർ ഓളം വരുന്ന ഭാഗം പ്രവൃത്തി നടത്തുന്നതിന് സ്വകാര്യ വ്യക്തികൾ ഭൂമി വിട്ടുകൊടുക്കുകയും മാറിമാറി വന്ന സർക്കാരുകളും ഭരണസമിതികളുടെയും നേതൃത്വത്തിൽ ടാറിങ് പ്രവർത്തി വരെ പൂർത്തീകരിച്ചിട്ടുണ്ട്. ഓരോ വർഷം കഴിയുമ്പോഴും കേരള പൊതുമരാമത്ത് വകുപ്പ് ഈ റോഡിന് മെയിന്റനൻസ് ഫണ്ടും വകയിരുത്തി റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താറുമൂണ്ട്. കോഴിക്കോട് നിന്നും നിലവിൽ താമരശ്ശേരി വഴിയും കുറ്റ്യാടി വഴിയും വയനാട്ടിൽ എത്തുന്ന ആളുകൾക്ക് നിലവിലെ ദൂരം പൂഴിത്തോട് യാഥാർത്ഥ്യമായാൽ 16 കിലോമീറ്റർ ഓളം കുറയും എന്നതാണ് ഈ റോഡിന്റെ ഏറ്റവും വലിയ സവിശേഷത. ചെങ്കുത്തായ കയറ്റം, വലിയ ഹെയർപിൻ വളവുകൾ ഒന്നും തന്നെ ഇല്ലാത്തതും റോഡ് കടന്നുപോകുന്ന ഭാഗത്ത് വനത്തിലൂടെ കൂപ്പ് റോഡ് നിലവിലുള്ളതും ബദൽ റോഡിന്റെ പ്രവർത്തി എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കും.

വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് റോഡിന്റെ പ്രവർത്തി നിന്നു പോകാൻ കാരണം. വനംവകുപ്പിന്റെ അനുമതി ലഭിച്ചാൽ വളരെ കുറഞ്ഞ തുക ചിലവഴിച്ച് ഏറ്റവും എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയുന്ന ഏക ബദൽ റോഡും പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് ആണ്. കാലവർഷം കടന്നുവരുമ്പോൾ താമരശ്ശേരി ചുരം ഉൾപ്പെടെ മണ്ണിടിഞ്ഞ് ഉണ്ടാകുന്ന ഗതാഗത തടസ്സവും. ചുരത്തിൽ സ്ഥിരമായി ഉണ്ടാകുന്ന ബ്ലോക്കും ഒഴിവാക്കാൻ സാധിക്കും. ബദൽ മാർഗ്ഗം എന്നുള്ള നിലക്ക് കഴിഞ്ഞ ഗവൺമെന്റ് വനമേഖലയിലെ സർവക്കായി ഒന്നരക്കോടി രൂപ വകയിരുത്തുകയും ടെണ്ടർ നടത്തി സർവ്വേ നടപടികൾ ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.

വനം വകുപ്പും പൊതുമരാമത്ത് വകുപ്പും പഞ്ചായത്ത് വകുപ്പും റവന്യൂ വകുപ്പും സംയുക്തമായി വയനാട് ജില്ലയിലെ വനമേഖല ഉൾപ്പെടുന്ന ഭാഗങ്ങളിൽ സർവ്വേ നടത്തിയെങ്കിലും. കോഴിക്കോട് ജില്ലയിലെ വനമേഖല വരുന്ന ഭാഗത്ത് സർവ്വേ നടത്താൻ വനം വകുപ്പ് അനുമതി കൊടുക്കാത്തത് മൂലം സർവ്വേ നടപടികൾ പൂർത്തീകരിക്കാൻ സാധിച്ചില്ല. കോഴിക്കോട് ഭാഗത്തെ വന മേഖലയിലെ സർവ്വേ നടപടികൾ പൂർത്തിയാക്കി ഗവൺമെന്റിന് സമർപ്പിച്ചാൽ മാത്രമേ റോഡിന്റെ അനുമതി ലഭിക്കുന്നതും ഫണ്ട് വകയിരുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയു. കോഴിക്കോട് ഭാഗത്തെ സർവ്വേ നടപടികൾ വേഗത്തിൽ ആക്കുന്നതിന് വനം വകുപ്പ് മന്ത്രിയുമായും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ആയും ചർച്ച നടത്തി തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മ അധ്യക്ഷത വഹിച്ചു. സർവ്വകക്ഷി യോഗത്തിൽ മുഴുവൻ രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികളും. വ്യാപാരി വ്യവസായി ഭാരവാഹികളും വിവിധ സംഘടനാ പ്രതിനിധികളും സംബന്ധിച്ചു. ബദൽ റോഡിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി കൃഷിമന്ത്രി അഡ്വ. ടി സിദ്ദിഖ് മുഖ്യ രക്ഷാധികാരിയായി. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്മ കെ കെ ചെയർമാനും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ ജനറൽ കൺവീനറും.വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ ട്രഷററും ആയി 51അംഗ സർവ്വ കക്ഷി ആക്ഷൻ കമ്മറ്റി രൂപീകരിച്ചു.

സർവ്വകക്ഷി യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കമലാരാമൻ. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബുഷ് റ വൈശ്യൻ. ബിന്ദു.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ. എം മുഹമ്മദ് ബഷീർ. പി കെ അബ്ദുറഹിമാൻ. എൻ ടി അനിൽകുമാർ. സി സുകുമാരൻ. പി രാജീവൻ. റഷീദ് ചക്കര. സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ കെ മമ്മൂട്ടി.ശകുന്തള ടീച്ചർ. ബിനു പേരാൽ. വ്യാപാരി പ്രസിഡണ്ട് പി കെ മുഹമ്മദ്. ജനറൽ സെക്രട്ടറി ടീ നാസർ. പ്രസംഗിച്ചു. ഉസ്മാൻ കാഞ്ഞായി. ജോസഫ് മാസ്റ്റർ.കെ രവീന്ദ്രൻ. രാജൻ കെ. എൻ വി ഷംസുദ്ദീൻ. പി കെ വർഗീസ്. സി ഹാരിസ്. ജി ആലി. പ്രദീപൻ മാസ്റ്റർ. സി കെ ഇബ്രാഹിം ഹാജി. പി ഒ സതീഷ് കുമാർ. ഈ മുഹമ്മദ്. വി പി അബ്ദുറഹിമാൻ. എം വി ജോൺ. എ കെ അന്ത്രു ഹാജി. ഈന്തൻ ഖാലിദ്. ഹാരിസ് കോമ്പി. ഈ ആലി ഹാജി. കെ എസ് തങ്കച്ചൻ. ശാന്തകുമാരി. ചെറിയാൻ മാഷ്. നാസർ എ. മനോജ്. ബിനു തോമസ്.പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി രാകേഷ് നന്ദിയും പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *