വയനാട് വന്യജീവി സങ്കേതത്തിന്റെ വന്യജീവി നഷ്ടപരിഹാര അദാലത്ത് സംഘടിപ്പിച്ചു
ബത്തേരി: കേരള സർക്കാരിന്റെ 100 ദിന പരിപാടിയോടനുബന്ധിച്ച് വയനാട് വന്യജീവി സങ്കേതത്തിന്റെ ആഭിമുഖ്യത്തിൽ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപുഴ ഗ്രാമപഞ്ചായത്ത് ഭാഗങ്ങളിൽ ഉൾപ്പെടുന്ന കുറിചിയാട്, സുൽത്താൻ ബത്തേരി, മുത്തങ്ങ റെയ്ഞ്ചുകളുടെ വന്യജീവി നഷ്ടപരിഹാര അദാലത്ത് ബത്തേരി മുനിസിപ്പാലിറ്റി ഹാളിൽ വച്ചു നടന്നു. വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ ഐഎഫ്എസ് ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സുൽത്താൻ ബത്തേരി ഡെപ്യൂട്ടി ചെയർപേഴ്സൺ ഇന്ദ്രജിത് അദാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വയനാട് വന്യജീവി സങ്കേതം എ സി എഫ് അജിത് കെ രാമൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
അദാലത്തിൽ വിവിധ കോംപൻസേഷൻ അപേക്ഷകർക്കും, ലാൻഡ് എൻ ഒ സി അപേക്ഷകർക്കുമുള്ള ചെക്കും ഉത്തരവും വിതരണം ചെയ്തു. കൂടാതെ വയനാട് വൈൽഡ് ലൈഫ് ഡിവിഷനിൽ നിന്നുള്ള സുഗമമായ പ്രവർത്തനങ്ങൾക്കായി സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി ലൈയ്സൺ ഓഫീസർ കിരൺ ഐ വി, നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് ലൈയ്സൺ ഓഫീസർ അന്ന പൗലോസ് എന്നിവർക്ക് ലാപ്ടോപ്പുകൾ കൈമാറി. നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, മറ്റു ജനപ്രതിനിധികൾ, എ ഡി സി എഫ് അരുൾ സെൽവൻ, റെയ്ഞ്ച് ഫോറെസ്റ്റ് ഓഫീസർമാരായ നസ്ന, രാജീവ് എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.
തുടർന്ന് ഡി എൽ എസ് എ വയനാട് അഡ്വക്കേറ്റ് ജോയ് നിയമസേവനങ്ങളെക്കുറിച്ച് ബോധവൽക്കരണ സെഷനും, വയനാട് വന്യജീവി സങ്കേതം കൺസെർവഷൻ ബിയോളജിസ്റ് വിഷ്ണു ഒ വയനാട് ലാൻഡ്സ്‌കേപ്പ്, മിറ്റിഗേഷൻ എന്നിവയെക്കുറിച്ച് ക്ലാസും നയിച്ചു. ഈ പരിപാടിയുടെ ഭാഗമായി പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കുകയും, പുതിയ അപേക്ഷകൾ സമർപ്പിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്തു.





Leave a Reply