August 22, 2026

കേരള എൻ ജി ഒ അസോസിയേഷൻ ബ്രാഞ്ച് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

0
WhatsApp Image 2026-08-21 at 3.30.22 PM
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : ജീവനക്കാർക്ക് അഞ്ച് വർഷത്തിൽ ലഭ്യമാകേണ്ട ശമ്പള പരിഷ്‌കരണം അട്ടിമറിക്കപ്പെട്ടതും, ലഭ്യമായിക്കൊണ്ടിരുന്ന ലീവ് സറണ്ടർ, ഡി.എ. കുടിശിക കവർന്നെടുക്കപ്പെട്ടതും, കഴിഞ്ഞ 10 വർഷം കേരളം ഭരിച്ച ഇടത്പക്ഷ സർക്കാരിന്റെ ജീവനക്കാരോടുള്ള, തൊഴിലാളിദ്രോഹ നയങ്ങളുടെ ഉദാഹരണമാണെന്നും കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി ജെ ഷൈജു. സുൽത്താൻ ബത്തേരി ബ്രാഞ്ച് പ്രവർത്തക കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിവിൽ സർവീസ് ചരിത്രം പരിശോധിച്ചാൽ ആദ്യമായി ഡി എ കുടിശിക കവർന്നെടുത്തതും, എൻ പി എസിൽ ഉൾപ്പെട്ട ജീവനക്കാരെ പണയപ്പെടുത്തിയതും, വികലമായ മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും മുൻ ഇടത്പക്ഷ സർക്കാരിന്റെ മുഖമുദ്രയായിരുന്നു.അധികാരത്തിൽ ഇരിക്കുമ്പോൾ ജീവനക്കാരുടെ ആവശ്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് സർക്കാരിന് ഓശാന പാടുന്ന തിരക്കിലായിരുന്നു ഇടതുപക്ഷ സർവീസ് സംഘടനകൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രാഞ്ച് പ്രസിഡന്റ് എൻ എ ഗഫൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറിമാരായ കെ എ മുജീബ്, മോബീഷ് തോമസ്, ജില്ലാ പ്രസിഡന്റ് കെ ടി ഷാജി, സജി ജോൺ, കെ ആർ രതീഷ്‌കുമാർ, ഇ എം നാരായണൻ, പുഷ്പവല്ലി പി, പ്രവീൺ കുമാർ. ജി, ബെൻസി ജേക്കബ്, കെ ജി വേണു, പ്രതീഷ് കെ ആർ , ഗണേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *