August 21, 2026

പൂമ്പാറ്റകളുടെ ചിത്രം പകർത്താം, സമ്മാനം നേടാം…

0
IMG_20260821_175756
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യവും പ്രകൃതിസൗന്ദര്യവും ഫോട്ടോഗ്രാഫിയിലൂടെ ലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൊമാച്ചി പാർക്ക് അഖിലേന്ത്യാ തലത്തിൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. പശ്ചിമഘട്ടത്തിലെ അതുല്യമായ ആവാസവ്യവസ്ഥകളിൽ കാണപ്പെടുന്ന അപൂർവ്വയിനം പൂമ്പാറ്റകളെയും അവയുടെ സ്വാഭാവിക ജീവിതരീതികളെയും ആവാസവ്യവസ്ഥയുമായുള്ള ബന്ധത്തെയും ഫോട്ടോഗ്രാഫിയിലൂടെ രേഖപ്പെടുത്തുകയാണ് മത്സരത്തിന്റെ പ്രധാന ലക്ഷ്യം.

 

“പശ്ചിമഘട്ടത്തിലെ പൂമ്പാറ്റകൾ” എന്നതാണ് വിഷയം. പ്രകൃതിനിരീക്ഷണം, ഫോട്ടോഗ്രാഫി, പരിസ്ഥിതി സംരക്ഷണം എന്നിവയെ ഒരുമിപ്പിക്കുന്ന ഈ മത്സരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫോട്ടോഗ്രാഫർമാർക്കും പ്രകൃതിസ്നേഹികൾക്കും തങ്ങളുടെ സൃഷ്ടികൾ പങ്കുവയ്ക്കാനുള്ള അവസരമാകും.

 

നിബന്ധനകൾ:

 

1.പശ്ചിമഘട്ടത്തിന്റെ പരിധിയിൽ മാത്രം കാണപ്പെടുന്ന പൂമ്പാറ്റകളുടെ ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണിക്കുക

 

2.പൂമ്പാറ്റകളുടെ സ്വാഭാവിക ആവാസവ്യവസ്ഥ, പൂക്കളുമായും സസ്യങ്ങളുമായുമുള്ള ബന്ധം, പെരുമാറ്റം, വൈവിധ്യം, പ്രകൃതിയിലെ അവയുടെ പങ്ക്, ഫോട്ടോഗ്രാഫിക്കലായ സൗന്ദര്യം എന്നിവ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങൾക്കാണ് പ്രാധാന്യം നൽകുക.

 

3.ഇന്ത്യയിലെ ഏത് സംസ്ഥാനത്തുനിന്നുമുള്ള ഫോട്ടോഗ്രാഫർമാർക്കും മത്സരത്തിൽ പങ്കെടുക്കാം. പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്കൊപ്പം അമേച്വർ ഫോട്ടോഗ്രാഫർമാർക്കും പ്രകൃതിഫോട്ടോഗ്രാഫർമാർക്കും വിദ്യാർഥികൾക്കും അവസരമുണ്ടാകും.

 

4.ചിത്രങ്ങൾ മത്സരാർത്ഥി തന്നെ പകർത്തിയതായിരിക്കണം.

 

5.ചിത്രത്തോടൊപ്പം ചിത്രീകരിച്ച സ്ഥലം, തീയതി, പൂമ്പാറ്റയുടെ പേര് അറിയാമെങ്കിൽ അതിന്റെ പേര് എന്നിവ നൽകേണ്ടതാണ്.

 

6. ഒരാൾക്ക് പരമാവധി 3 എൻട്രികൾ വരെ അയക്കാം.

 

7. ഫയലുകൾ 20 MP യിൽ കൂടാത്തതും JPEG ഫോർമാറ്റിൽ, ചിത്രത്തിന്റെ ഏറ്റവും നീളം കൂടിയ വശം കുറഞ്ഞത് 3000 പിക്സൽ ഉണ്ടായിരിക്കണം

. 8.ഇമേജിനകത്ത് മൽസരാർത്ഥിയെ അടയാളപ്പെടുത്തുന്ന തരത്തിലുള്ള ഒരു സൂചനയും പാടില്ല.

.

9.മൽസരാർത്ഥിയുടെ പേരും ഫോൺ നമ്പറും ഫയൽ നെയിമായി മാത്രം ഉപയോഗിക്കുക.

 

10. മികച്ച ചിത്രങ്ങൾക്ക് യഥാക്രമം 10,000, 5,000, 3000 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും സാക്ഷ്യപത്രവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ കൊമാച്ചി പാർക്കിന്റെ സ്ഥിരം എക്സിബിഷനിൽ പ്രദർശിപ്പിക്കുന്നതാണ്.

 

11.എൻട്രികൾ ലഭിക്കേണ്ട അവസാന തിയ്യതി 2026 ഒക്ടോബർ 25.

12. എൻട്രികൾ താഴെ കൊടുത്ത മെയിൽ ID യിൽ അയക്കുക: komachiexhibition@gmail.com

 

വിശദ വിവരങ്ങൾക്ക് കൊമാച്ചി പാർക്ക് വെബ് സൈറ്റ് സന്ദർശിക്കുകയോ താഴെ കൊടുത്ത ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

+91 7907728417

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *