August 21, 2026

ഓണക്കിറ്റ് വിതരണം ചെയ്തു

0
IMG_20260821_184624
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സ്വന്തം വീടുകളിൽ നിന്ന് ശേഖരിച്ച പച്ചക്കറികളും ധാന്യങ്ങളുമായി മാനന്തവാടി ജി.വി.എച്ച്.എസ്.വി.എച്ച്.എസ്.സി ഒന്നാം വർഷ എൻ.എസ്.എസ് വിദ്യാർത്ഥികൾ കൂവളമൊട്ടം കുന്ന് ഊരിലെത്തി ഓണക്കിറ്റ് വിതരണം നടത്തി. എൻ.എസ്.എസ് മാനസ ഗ്രാമമായി തിരഞ്ഞെടുത്ത ഊരിൽ സംഘടിപ്പിച്ച ‘ഓണസ്മിതം’ പരിപാടിയുടെ ഭാഗമായിരുന്നു കിറ്റ് വിതരണം. ഡിവിഷൻ കൗൺസിലർ എം.പി. ശശികുമാർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പ്രോഗ്രാം ഓഫീസർ റംല കാവുങ്ങൽ, സ്റ്റാഫ് സെക്രട്ടറി വി. മുജീബ്, അധ്യാപകരായ പി.എ. അനസ്, എം.എസ്. ബീന, എം.കെ. അർച്ചന, ഊര് മൂപ്പൻ സി. ജനാർദ്ദനൻ എന്നിവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *