എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികൾക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു
മാനന്തവാടി: 2026 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മാനന്തവാടി അർബൻ സഹകരണ സംഘത്തിലെ അംഗങ്ങളുടെ മക്കൾക്കുള്ള ഇ. എം. ശങ്കരൻ മാസ്റ്റർ സ്മാരക ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. സംഘത്തിന്റെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വയനാട് പ്രാഥമിക കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് പി. വി. സഹദേവനാണ് അവാർഡുകൾ വിതരണം ചെയ്തത്. സംഘം പ്രസിഡന്റ് കെ. എം. വർക്കി മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. പി. ഷിജു, സി. ജി. പ്രത്യൂഷ്, കെ. ജെ. വിനോജ് എന്നിവർ സംസാരിച്ചു. അംഗങ്ങൾക്ക് ലാഭവിഹിതം നൽകുന്നതിനും സംഘം പൊതുയോഗം തീരുമാനിച്ചു.





Leave a Reply