August 23, 2026

ലിറ്റിൽ ഫ്ലവർ സ്കൂളിൽ ‘തിമൃതോം’ ഓണാഘോഷം സംഘടിപ്പിച്ചു; ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു

0
IMG_20260821_202729
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിലെ ‘തിമൃതോം’ ഓണാഘോഷം പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഷാജി കേദാരം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ മേരി സൂസൻ എ.സി. ഓണസന്ദേശം നൽകി.

 

സംസ്ഥാന സർക്കാരിന്റെ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാര ജേതാവായ ചെറുവയൽ രാമൻ, ആരി എംബ്രോയിഡറിയിൽ മികവു തെളിയിച്ച മാനന്തവാടി ബി.ആർ.സിയിലെ നയന രാജ്, മികച്ച വിദ്യാർഥി കർഷകനായി തിരഞ്ഞെടുത്ത റയൻ പോൾ ടിജോ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ലിസി ജേക്കബ് എ.സി, മദർ പി.ടി.എ. പ്രസിഡന്റ് സുപ്രിഷ മെൻഡോൻസ, അധ്യാപിക എം. പ്രിയ എന്നിവർ സംസാരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികൾ, വടംവലി മത്സരം, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *