August 23, 2026

കരണി ജനത വായനശാലയുടെ ഓണാഘോഷം: മിനി മാരത്തോൺ സംഘടിപ്പിച്ചു

0
IMG_20260823_161319
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കരണി ജനത വായനശാലയുടെ നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നടന്ന മിനി മാരത്തോൺ പാലക്കമൂലയിൽ വെച്ച് മീനങ്ങാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രതീഷ് പി. വി. ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് നജീബ് കരണി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ടി. ടി. ദേവസ്യ, സജീവൻ ടി. ജെ., ഷിബു കെ., ജെയ്സൺ പി. എ., ബിജു കുമാർ കെ. ആർ., അഫ്സൽ എ. കെ., സാദിഖ് സി. എ. തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *