August 24, 2026

ഉമ്മൻ ചാണ്ടി കാരുണ്യ ഭവനങ്ങളുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു

0
IMG_20260824_163729
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: മുണ്ടക്കൈ ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി കെപിഎസ്ടിഎ സംസ്ഥാന സമിതി നിർമ്മിക്കുന്ന ഉമ്മൻ ചാണ്ടി കാരുണ്യ ഭവനങ്ങളുടെ ശിലാസ്ഥാപനം മീനങ്ങാടി പഞ്ചായത്തിലെ കാപ്പിക്കുന്നിൽ നടന്ന ചടങ്ങിൽ കൃഷി വകുപ്പു മന്ത്രി ടി. സിദ്ധിക്ക് നിർവ്വഹിച്ചു. ആറു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറും. കെപിഎസ്ടിഎ സംസ്ഥാന പ്രസിഡൻ്റ് പി.കെ. അരവിന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബി. സുനിൽകുമാർ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, മുൻ സംസ്ഥാന പ്രസിഡന്റ് കെ. അബ്‌ദുൾ മജീദ്, സീനിയർ വൈസ് പ്രസിഡന്റ് അനിൽ വെഞ്ഞാറമൂട്, അസോസിയേറ്റ് ജനറൽ സെക്രട്ടറി ടി.യു. സാദത്ത്, പി.എസ്. ഗിരീഷ്‌കുമാർ, എം.കെ. അരുണ, പി.എസ്. മനോജ്, പി.പി. ഹരിലാൽ, പി.എം. ശ്രീജിത്ത്, പി.എം. നാസർ, ടി. ആബിദ്, ആർ. രാജേഷ്, ഇ. ഉമേഷ്കുമാർ, പി. ശശിധരൻ, കെ.വി. മനോജ്കുമാർ, പി.കെ. രാധാകൃഷ്ണൻ, ഷാജു ജോൺ, ടി.എം. അനൂപ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *