August 26, 2026

കെ.എസ്.സി.ഐ.എ.എ വയനാട് ജില്ലാ സമ്മേളനം: യാത്രയയപ്പും ‘സഹകാരിക്ക് ഒരു വഴികാട്ടി’ പ്രകാശനവും സംഘടിപ്പിച്ചു

0
IMG_20260824_153701
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരള സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് & ഓഡിറ്റേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്ന് വിരമിച്ച സഹപ്രവർത്തകർക്ക് യാത്രയയപ്പും ‘സഹകാരിക്ക് ഒരു വഴികാട്ടി’ എന്ന മാർഗരേഖയുടെ പ്രകാശനവും പത്മശ്രീ ഉമ്മൻ ചാണ്ടി പ്രഥമ കാർഷിക പുരസ്കാരം നേടിയ ചെറുവയൽ രാമന് അനുമോദനവും സംഘടിപ്പിച്ചു. സമ്മേളനം ഉദ്ഘാടനം ചെയ്‌ത വയനാട് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി.ജെ. ഐസക്, പത്മശ്രീ ചെറുവയൽ രാമനെ ആദരിച്ചു. സഹകരണ മേഖല അഴിമതിമുക്തമാക്കുന്നതിൻ്റെയും നിക്ഷേപങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിൻ്റെയും പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, മേഖലയെ ശക്തിപ്പെടുത്തുന്നതിലും സുതാര്യമായ പ്രവർത്തനം ഉറപ്പാക്കുന്നതിലും ഇൻസ്പെക്ടർമാരുടെയും ഓഡിറ്റർമാരുടെയും പങ്ക് നിർണായകമാണെന്ന് വ്യക്തമാക്കി.

 

ചടങ്ങിൽ ഐ.സി. ബാലകൃഷ്‌ണൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സർവീസിൽ നിന്ന് വിരമിച്ച ലത കെ., മിനി കെ. എന്നിവരെ ആദരിക്കുകയും സംഘടന തയ്യാറാക്കിയ ‘സഹകാരിക്ക് ഒരു വഴികാട്ടി’ എന്ന മാർഗരേഖയുടെ പ്രകാശനം നിർവഹിക്കുകയും ചെയ്തു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പ്രിയേഷ് സി.പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹകരണ ജനാധിപത്യ വേദി വൈസ് ചെയർമാൻ അഡ്വ. ജയ്സൺ തോമസ് അനുമോദന പ്രസംഗം നടത്തി.

 

അമ്പു സലിം, എം.ജി. ബിജു, കെ.വി. ജയേഷ്, മോബിഷ് തോമസ്, ഷാജി കെ.ടി., സഫാൻ മാസ്റ്റർ, സുധാകരൻ, ജിലേഷ് സി., ഷൈലജ ടി.എം., ഷാജി എസ്., സുശീല എൻ., നംഷീദ് എം., റോജോ എം. ജോസഫ്, വിനോദ്‌കുമാർ ആർ., സുവർണിനി പി.എം., ദീപ ജി., പ്രോമിസൺ പി.ജെ. എന്നിവർ ആശംസകൾ നേർന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള സംഘടന പ്രതിനിധികൾ, സഹകരണ മേഖലയിലെ ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി യു.എം. ഷാജി സ്വാഗതവും ട്രഷറർ കെ. കൃഷ്‌ണകുമാർ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *