ചങ്ങാടം മറിഞ്ഞ് കാണാതായ ചന്ദ്രൻ്റെ മൃതദേഹം കണ്ടെത്തി
പുൽപ്പള്ളി: കബനി നദിയിൽ കാണാതായ വെട്ടത്തൂർ ഉന്നതിയിലെ ചന്ദ്രൻ്റെ മൃതദേഹം കണ്ടെത്തി. വെട്ടത്തൂർ പമ്പ് ഹൗസിന് സമീപം ഇന്ന് എൻഡിആർഎഫ് സംഘവും, അഗ്‌നി രക്ഷാ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു ചന്ദ്രനെ ചങ്ങാടം മറിഞ്ഞ് കാണാതായത്.
ചന്ദ്രനെ കാണാതായതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി തിരച്ചിൽ നടത്തിവരികയായിരുന്നു. കഴിഞ്ഞ ഞായറാഴ്‌ച ഉച്ചയേടെ വെട്ടത്തൂരിൽ നിന്ന് അക്കരയ്ക്ക് ചങ്ങാടത്തിൽ പോകുമ്പോഴായിരുന്നു അപകടം. തുഴയുന്ന മുളകൊമ്പ് ശക്തമായ ഒഴുക്കിൽ നഷ്ടപ്പെട്ടതോടെ ചങ്ങാടം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ചങ്ങാടം മറിയുന്നത് കണ്ട് ബന്ധുക്കൾ പോലീസിനെയും വനംവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു





Leave a Reply