മടക്കിമലയിൽ നബിദിന മതസൗഹാർദ്ദ ക്യാമ്പയിൻ സംഘടിപ്പിച്ചു; അലോഷ്യസിന് ആദരം
മടക്കിമല: മടക്കിമല ഹിദായത്തുൽ ഇസ്ലാം കമ്മിറ്റിയുടെയും സ്വാഗതസംഘം കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നബിദിന മതസൗഹാർദ്ദ ക്യാമ്പയിൻ സംഘടിപ്പിച്ചു. അഡ്വ. എം.സി.എം. ജമാൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നാസർ മൗലവി അധ്യക്ഷത വഹിച്ചു.
മടക്കിമല അയ്യപ്പ ഭജനമഠം പ്രസിഡന്റ് കൃഷ്ണകുമാർ പറളിക്കുന്ന്, സെന്റ് സെബാസ്റ്റ്യൻ പള്ളി കമ്മിറ്റി അംഗം ജോഷി കൂവക്കൽ, അവിലിടിക്കുന്ന് ഭജനമഠം പ്രസിഡന്റ് സജീവൻ, സാമൂഹ്യപ്രവർത്തകൻ വിജയൻ മടക്കിമല, മഹല്ല് ചെയർമാൻ കെ.സി. മൊയ്തീൻ ഹാജി, മുഹമ്മദലി എം., മഹല്ല് ഖത്തീബ് സൈനുൽ ആബിദ് ദാരിമി, മുസ്തഫ ബാഖവി, നാസർ എം., കബീർ പൈക്കാടൻ, ഉസ്മാൻ കാതിരി, ചേക്കു യു.വി., ബഷീർ കണ്ണമ്പറ്റ, സൈദ് എൻ.ടി. എന്നിവർ സംബന്ധിച്ചു.
ചടങ്ങിൽ വെച്ച് കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ അലോഷ്യസിനെ ആദരിച്ചു. വടകര മുഹമ്മദ് സ്വാഗതവും നൗഷാദ് പി.പി. നന്ദിയും പറഞ്ഞു.





Leave a Reply