പുൽപ്പള്ളി പ്രസ്സ്‌ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു
പുൽപ്പള്ളി: പുൽപ്പള്ളി പ്രസ്സ്‌ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ നിർവ്വഹിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ബെന്നി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി വി.ബി. ബാബു സ്വാഗതം ആശംസിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമത്സരവും വിവിധ വിനോദ മത്സരങ്ങളും സംഘടിപ്പിക്കുകയും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങിൽ ക്ഷീരസംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി, സാജൻ മാത്യു, അരവിന്ദ് സി. പ്രസാദ്, സി.ഡി. ബാബു, കെ.ബി. ജോബി, ബാബു നമ്പുടാകം, ജയേഷ് ഗോപിനാഥ്, ഗിരീഷ് പി.ആർ., സണ്ണി ടി.ടി., ബിന്ദു ബാബു എന്നിവർ സംസാരിച്ചു.





Leave a Reply