കോറോം പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ ജനനത്തിരുനാളിന് കൊടിയേറി
കോറോം: പരിശുദ്ധ ദൈവമാതാവിൻ്റെ സൂനോറോ സ്ഥാപിക്കക്കപ്പെട്ട കോറോം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ ജനനത്തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. സോജൻ വാണാക്കുടിയിൽ തിരുന്നാൾ കൊടി ഉയർത്തി. സെപ്റ്റംബർ 8 വരെയുള്ള ദിവസങ്ങളിൽ എട്ടുനോമ്പാചരണവും ധ്യാന ശുശ്രൂഷയും വചന പ്രഘോഷണവും നടക്കും. സെപ്റ്റംബർ 7 വരെയുള്ള ദിവസങ്ങളിൽ വിശുദ്ധ മൂന്നിൻമേൽ കുർബ്ബാനയും പ്രധാന തിരുന്നാൾ ദിനമായ സെപ്റ്റംബർ 8-ന് വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയും നടക്കും. സെപ്റ്റംബർ 5-ന് ഇടവകയുടെയും ടീം ജ്യോതിർഗമയുടെയും മാനന്തവാടി മെഡിക്കൽ കോളേജിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പും, സെപ്റ്റംബർ 6-ന് “നവ മാധ്യമ കാലത്തെ നവ ക്രൈസ്തവ ജീവിതങ്ങൾ” എന്ന വിഷയത്തിൽ അഡ്വ. ജിജിൽ ജോസഫ് നയിക്കുന്ന ക്ലാസും, സെപ്റ്റംബർ 7-ന് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും. സെപ്റ്റംബർ 8-ന് രാവിലെ 6-ന് വഞ്ഞോട് വളവിലുള്ള കുരിശിൻ തൊട്ടിയിൽ നിന്ന് ആരംഭിക്കുന്ന തീർത്ഥയാത്ര 8 മണിക്ക് ദേവാലയത്തിൽ എത്തിച്ചേരുമ്പോൾ സ്വീകരണം നൽകും. തുടർന്ന് വിശുദ്ധ അഞ്ചിൻമേൽ കുർബ്ബാന, പ്രസംഗം, സെമിത്തേരിയിൽ ധൂപപ്രാർത്ഥന, ലേലം, നേർച്ച ഭക്ഷണം എന്നിവയ്ക്ക് ശേഷം കൊടിയിറങ്ങുന്നതോടെ തിരുനാൾ ആഘോഷങ്ങൾ സമാപിക്കും.





Leave a Reply