എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിൽ പച്ചപ്പിന്റെ സന്ദേശവുമായി അധ്യാപക ദിനാചരണം
തോണിച്ചാൽ: അധ്യാപക ദിനത്തിൽ പ്രിയഗുരുഭൂതർക്ക് പച്ചപ്പിന്റെ ഉപഹാരവുമായി തോണിച്ചാൽ, എമ്മാവുസ് വില്ലയിലെ വിദ്യാർഥികൾ. അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് സ്നേഹാദരമായി വിദ്യാർത്ഥികൾ ചെടിച്ചട്ടികൾ സമ്മാനമായി നൽകി. പ്രകൃതിസ്നേഹത്തിന്റെയും നന്ദിയുടേയും സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സ്കൂളിലെ നല്ലപാഠം പദ്ധതിയുടെ നേതൃത്വത്തിലാണ് ഈ വ്യത്യസ്തമായ ചടങ്ങ് സംഘടിപ്പിച്ചത്.





Leave a Reply