October 2, 2026

ദേശീയ അധ്യാപക ദിനത്തിൽ അധ്യാപകരെ വീടുകളിലെത്തി ആദരിച്ച് ഉഷാ വിജയൻ എം.എൽ.എ.

0
WhatsApp Image 2026-09-05 at 6.47.18 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ദേശീയ അധ്യാപക ദിനത്തിൽ അധ്യാപകരെ വീടുകളിലെത്തി ആദരിച്ച് ഉഷാ വിജയൻ എം.എൽ.എ. 24 വർഷമായി അധ്യാപന രംഗത്ത് പ്രവർത്തിക്കുന്ന കല്ലോടി സെന്റ് ജോസഫ്സ് യു.പി. സ്കൂൾ പ്രധാനാധ്യാപകനും മാനന്തവാടി ഉപജില്ല എച്ച്.എം. ഫോറം സെക്രട്ടറിയും ജില്ലാ പ്രൈവറ്റ് പ്രൈമറി അധ്യാപക അസോസിയേഷൻ പ്രസിഡന്റുമായ ജോസ് പള്ളത്തിനെയാണ് എടവക പാതിരിച്ചാലിലെ വീട്ടിലെത്തി എം.എൽ.എ. ആദരിച്ചത്.

ബൊക്കെ നൽകിയും ഷാൾ അണിയിച്ചുമാണ് ജോസ് പള്ളത്തിനെ ആദരിച്ചത്. വീട്ടിലുണ്ടായിരുന്ന മുതിർന്ന പൗരയും ജോസ് പള്ളത്തിന്റെ മാതാവുമായ മറിയത്തെയും എം.എൽ.എ. ഷാൾ അണിയിച്ച് ആദരിച്ചു.

35 വർഷത്തെ സേവനത്തിന് ശേഷം പ്രധാനാധ്യാപികയായി വിരമിച്ച സി.കെ. ശാന്തി, 32 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച എച്ച്.ബി. പ്രദീപ് എന്നിവരെയും എം.എൽ.എ. ആദരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *