മാനന്തവാടിയിൽ റീജിയണൽ ലെവൽ ബോക്സിങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു
മാനന്തവാടി: സി.ഐ.സി.എസ്.ഇ റീജിയണൽ ലെവൽ ബോക്സിങ് ചാമ്പ്യൻഷിപ്പ് മാനന്തവാടി ചെറ്റപ്പാലം സെന്റ് പാട്രിക്സ് സ്കൂളിൽ വിജയകരമായി സമാപിച്ചു. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം സെന്റ് പാട്രിക്സ് സുപ്പീരിയർ ഡോ. സ്റ്റാൻസിലസ് നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ജോൺപോൾ യുവരാജ് പ്രസംഗിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 27 സ്കൂളുകളെ പ്രതിനിധീകരിച്ച് നൂറിലധികം കായികതാരങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.

കേരള സ്റ്റേറ്റ് അമേച്വർ ബോക്സിങ് അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡന്റ് കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. മാനന്തവാടി എം.എൽ.എ ഉഷ വിജയൻ മത്സരങ്ങളിൽ പങ്കെടുത്ത കായികതാരങ്ങളെ അനുമോദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.സമാപനച്ചടങ്ങിൽ സെന്റ് പാട്രിക്സ് സ്കൂൾ പ്രിൻസിപ്പാൾ ജോൺപോൾ യുവരാജ് വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.
കേരള സ്റ്റേറ്റ് അമേച്വർ ബോക്സിങ് അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി വി.സി. ദീപേഷ്, എൻ.എ. ഹരിദാസ്, സിജു ഗോപി, കെ.ജെ. ഡെയ്സൺ, മനോജ് കുമാർ മാസ്റ്റർ, വി.സി. ദീജേഷ്, ജിൻസ് പി.വി., എ. ബിജു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.






Leave a Reply