September 8, 2026

കരിങ്ങാരി ഗവ. യുപി സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു

0
IMG_20260908_121534
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: ദേശീയ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി കരിങ്ങാരി ഗവൺമെന്റ് യുപി സ്കൂളിൽ പി.ടി.എ, എം.പി.ടി.എ, എസ്.എം.സി എന്നിവയുടെ നേതൃത്വത്തിൽ വിപുലമായ ചടങ്ങുകൾ സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ അധ്യാപകർക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ എസ്.ഐ സജീവൻ ചടങ്ങിൽ മുഖ്യഅതിഥിയായിരുന്നു. പി.ടി.എ പ്രസിഡന്റ് നാസർ സാവാൻ, എസ്.എം.സി ചെയർമാൻ റഷീദ് കാരപറമ്പൻ, എം.പി.ടി.എ പ്രസിഡന്റ് മഞ്ജു, ഡോ. രജീഷ് എം., വെള്ളമുണ്ട പോലീസ് സ്റ്റേഷൻ സി.പി.ഒ വാജിദ് എന്നിവരും പി.ടി.എ, എം.പി.ടി.എ, എസ്.എം.സി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *