ഇംപ്രൂവ്മെന്റ് പരീക്ഷ: മാനന്തവാടി വി.എച്ച്.എസ്.എസിൽ പ്രത്യേക പഠന ക്യാമ്പ്
മാനന്തവാടി: മാനന്തവാടി വി എച്ച് എസ് സിയിൽ ഇംപ്രൂവ്മെൻ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക പഠന ക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബർ 12 മുതൽ 17 വരെ ഒന്നാം വർഷ ഇംപ്രൂവ്മെൻ്റ് പരീക്ഷ നടക്കുന്നതിൻ്റെ ഭാഗമായാണ് ക്യാമ്പ് നടത്തുന്നത്. വൈകിട്ട് 7 മണി വരെയുള്ള ക്യാമ്പിൽ പ്രത്യേകം തയ്യാറാക്കിയ ടൈം ടേബിളായിരിക്കും ഒന്നാം വർഷ , രണ്ടാം വർഷ വിദ്യാർത്ഥികൾക്ക്. കുട്ടികളുടെ പഠന സമയം ഉറപ്പുവരുത്തുന്നതിനും ഫോൺ ഉപയോഗം കുറയ്ക്കുന്നതിനും രക്ഷിതാക്കൾ വൈകി വീട്ടിലെത്തുന്ന കുട്ടികളുടെ സാഹചര്യം കണക്കിലെടുത്തുമാണ് ക്യാമ്പ് സംഘടിപ്പിക്കാൻ പി ടി എ തീരുമാനിച്ചത്.

ക്യാമ്പിൻ്റെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ പി വി എസ് മൂസ നിർവ്വഹിച്ചു. എസ് എം സി ചെയർമാൻ മൊയ്തൂട്ടി അണിയാരത്ത് അധ്യക്ഷത വഹിച്ചു. വി എച്ച് എസ് സി പ്രിൻസിപ്പാൾ കെ കെ ജിജി, പി സി തോമസ്, കെ കെ സുരേഷ്, എം കെ അർച്ചന, എ യു ധന്യ, വി മുജീബ്, ബിനേഷ് രാഘവൻ എന്നിവർ സംസാരിച്ചു. ദേശിയ അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.





Leave a Reply