കെപിസിസി ഇൻഡസ്ട്രിയൽ സെൽ; നേതൃയോഗം ചേർന്നു
കൽപ്പറ്റ: കെപിസിസി ഇൻഡസ്ട്രിയൽ സെല്ലിന്റെ പ്രഥമ വയനാട് ജില്ലാ തല നേതൃയോഗം വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്നു. കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെപിസിസി ഇൻഡസ്ട്രിയൽ സെല്ലിന്റെ വയനാട് ജില്ലാ ചെയർമാനായി പി.ടി. മുത്തലിബിനെ വയനാട് ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് ചുമതലപ്പെടുത്തി.
കെപിസിസി ഇൻഡസ്ട്രിയൽ സെൽ സംസ്ഥാന ചെയർമാൻ നിസാർ പുനത്തിൽ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി.
തോമസ് പാഴുക്കാല, പ്രമോദ് തൃക്കൈപ്പറ്റ, മധു സെബാസ്റ്റ്യൻ, അനീഷ് റാട്ടക്കുണ്ട് തുടങ്ങിയ ജില്ലാ ഭാരവാഹികൾ യോഗത്തിൽ ആശംസകൾ അർപ്പിച്ചു. നിലവിലുള്ള സംരംഭകർക്കും പുതിയ സ്റ്റാർട്ടപ്പുകൾക്കും കൂടുതൽ സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങൾ ലഭ്യമാക്കണമെന്ന് യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.





Leave a Reply