‘ഗുരുപ്രഭാ സ്നേഹാദരം’ സംഘടിപ്പിച്ചു
കൽപ്പറ്റ: കേരള അറബിക് ടീച്ചേഴ്സ് അസോസിയേഷൻ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അറബിഭാഷാ രംഗത്ത് ദീർഘകാലം സേവനമനുഷ്ഠിച്ച് വിരമിച്ച മികച്ച അധ്യാപകരെ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. സംഘടിപ്പിച്ച ‘ഗുരുപ്രഭാ സ്നേഹാദരം’ ചടങ്ങ് ജില്ലാ മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ. എം.സി.എം. ജമാൽ ഉദ്ഘാടനം ചെയ്തു.
മുൻ അധ്യാപകരായ സി.കെ. അബ്ദുൽ മജീദ് മാസ്റ്റർ കീപ്രത്ത്, എൻ.വി. മൊയ്തീൻകുട്ടി മദനി, എം.പി. അബൂബക്കർ മാസ്റ്റർ, നൂർജഹാൻ ടീച്ചർ, സുബൈദ ടീച്ചർ, ഖദീജ ടീച്ചർ, എം. അബ്ദുല്ല മാസ്റ്റർ, സുബൈദ ബീവി തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. കെ.എ.എം.എ. സംസ്ഥാന ട്രഷറർ ഇ. മുസ്തഫ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സി.സി. നൗഷാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അജ്മൽ കെ. ഫൈസി, ഹംസ മാസ്റ്റർ, ജമീല ടീച്ചർ, കമറുൽ ലൈല ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply