മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ജി. നാമനിർദേശ പത്രിക സമർപ്പിച്ചു
മാനന്തവാടി: സെപ്റ്റംബർ 28-ന് നടക്കുന്ന മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ജി. നാമനിർദേശ പത്രിക സമർപ്പിച്ചു. ഉപവരണാധികാരിയായ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെയാണ് പത്രിക കൈമാറിയത്.
പത്രികാ സമർപ്പണ ചടങ്ങിൽ എൽ.ഡി.എഫ്. നേതാക്കളായ കെ. റഫീഖ്, എ.എൻ. പ്രഭാകരൻ, ജസ്റ്റിൻ ബേബി, സന്തോഷ്, ഡെന്നീസ് ആര്യപ്പള്ളി, കെ.ആർ. ജയപ്രകാശ്, മനു കുഴിവേലിൽ, പി. പ്രസന്നൻ, അഡ്വ. നിഖിൽ ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ആർ. ഷീല, എടവക ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. മുരളിധരൻ, ദീപ, ഗോൾഡ എന്നിവർ പങ്കെടുത്തു.





Leave a Reply