ഹംസതുൽ കർറാർ അവാർഡ് പി.ഹസൻ മുസ്ലിയാർക്ക്
കൽപ്പറ്റ: വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനകൾക്ക് മലപ്പുറം വേങ്ങര ബദറുദ്ദുജാ ഇസ്ലാമിക് സെൻ്റർ ഏർപ്പെടുത്തിയ ഹംസതുൽ കർറാർ അവാർഡ് സമസ്ത വയനാട് ജില്ലാ പ്രസിഡന്റ് പി. ഹസൻ മുസ്ലിയാർക്ക്. കുറ്റാളൂരിൽ നാളെ (11.09.2026) നടക്കുന്ന മീലാദ് സമ്മേളനത്തിൽ ഗ്രാൻഡ് മുഫ്ത്‌തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അവാർഡ് സമ്മാനിക്കും.
മതഭൗതിക വിദ്യാഭ്യാസ സമ്പ്രദായങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ഹസൻ മുസ്ലിയാരുടെ നേതൃത്വത്തിൽ വയനാട്ടിൽ ആരംഭിച്ച വിദ്യാഭ്യാസ സംരംഭങ്ങൾ വയനാട്, കുടക്, നീലഗിരി ജില്ലകളിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതായി അവാർഡ് നിർണ്ണയ സമിതി വിലയിരുത്തി. ഈ പ്രദേശങ്ങളിൽ നിന്നുള്ള ധാരാളം പേർക്ക് ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ സാധിച്ചെന്നും സമിതി വ്യക്തമാക്കി





Leave a Reply