September 21, 2026

നേതൃ പഥം 2026: വയനാടിന് അഭിമാന നേട്ടം; സാജിത ഷെറിനും ബേസിൽ ഷിനോയിക്കും ബെസ്റ്റ് എൻഎസ്എസ് വളണ്ടിയർ പുരസ്കാരം

0
IMG_20260921_122213
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കോഴിക്കോട് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഒന്നാം വർഷ എൻഎസ്എസ് വളണ്ടിയർമാർക്കായുള്ള “നേതൃ പഥം 2026” ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പിൽ വയനാടിന് തിളക്കമാർന്ന വിജയം. ബത്തേരി സർവജന ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം വിദ്യാർഥിനി കുമാരി സാജിത ഷെറിൻ, മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ബേസിൽ ഷിനോയ് എന്നിവർ ക്യാമ്പിലെ മികച്ച വളണ്ടിയർമാരായി തെരഞ്ഞെടുക്കപ്പെട്ടു. വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 38 സ്കൂളുകളിൽ നിന്നായി 76 ഒന്നാം വർഷ എൻഎസ്എസ് വളണ്ടിയർമാരാണ് രണ്ട് ദിവസത്തെ ക്യാമ്പിൽ പങ്കെടുത്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *