ബത്തേരിയിൽ വയനാട് ജില്ല ഡിപ്പാർട്ട്‌മെൻ്റ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സൊസൈറ്റി കുടുംബസംഗമം സംഘടിപ്പിച്ചു
ബത്തേരി: വയനാട് ജില്ല ഡിപ്പാർട്ട്‌മെൻ്റ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ കുടുംബ സംഗമം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ടൗൺ ഹാളിൽ വെച്ച് നടന്നു. കുടുംബ സംഗമത്തോടൊപ്പം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിക്കലും വിരമിക്കുന്ന അംഗങ്ങൾക്കുള്ള യാത്രയയപ്പും ചടങ്ങിൽ സംഘടിപ്പിച്ചു. സൊസൈറ്റി സെക്രട്ടറി സന്തോഷ് കുമാർ സി. പി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് ഷാജി മോൻ കെ. എം അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് കൽപ്പറ്റയിലെ ഡ്രൈവർ മനോജ് വി. റ്റി, സഹകരണ വകുപ്പ് കൽപ്പറ്റയിലെ ഡ്രൈവർ അബ്ദുൾ സലാം എന്നിവർക്കാണ് അംഗങ്ങൾ യാത്രയയപ്പ് നൽകിയത്. ചടങ്ങിൽ കുഞ്ഞുമോൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കലാകാരന്മാർ അണിനിരന്ന സംഗീത വിരുന്നും അരങ്ങേറി. ജില്ലാ പഞ്ചായത്തിലെ ഷൈജു പുൽപ്പള്ളി, മുട്ടിൽ പഞ്ചായത്തിലെ ഷൈജൻ കെ, തിരുനെല്ലിയിലെ ജയൻ പി. എൽ, മീനങ്ങാടി പഞ്ചായത്തിലെ മനോജ് കെ. എൻ, കൽപ്പറ്റ ധനകാര്യ വകുപ്പിലെ ബഷീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നിരവധി ആളുകൾ പങ്കെടുത്ത കുടുംബസംഗമത്തിന് സിവിൽ സപ്ലൈയ്സ് കൽപ്പറ്റയിലെ ജോർജ് കോര നന്ദി രേഖപ്പെടുത്തി.





Leave a Reply