September 21, 2026

വ്യാപാരിയെ കടയിൽ കയറി മർദ്ദിച്ച സംഭവത്തിൽ ശക്തമായ നടപടി വേണം: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി

0
IMG_20260921_141348
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മുട്ടിൽ മാണ്ടാട്ട് വ്യാപാരിയെ കടയിൽ കയറി മർദ്ദിക്കുകയും കട അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാണ്ടാട് യൂണിറ്റ് പ്രസിഡന്റും ടൗണിലെ വ്യാപാരിയുമായ അഫ്സൽ മുനീറിന് നേരെയാണ് ഈ അതിക്രമം ഉണ്ടായത്.

​കഴിഞ്ഞ ദിവസം ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഒരു സംഘം ആളുകൾ അഫ്സൽ മുനീറിന്റെ കടയിൽ അതിക്രമിച്ചു കയറി അദ്ദേഹത്തെ മർദ്ദിച്ചത്. മുനീറുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വിഷയത്തിലാണ് ഈ ആക്രമണം നടന്നതെന്ന് സംഘടന വ്യക്തമാക്കി. ആക്രമണത്തിൽ പരിക്കേറ്റ അഫ്സൽ മുനീർ കൽപ്പറ്റ ഗവ. ആശുപത്രിയിൽ ചികിത്സ തേടുകയും സംഭവത്തിൽ കൽപ്പറ്റ പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

​കടയിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ വരുത്തിയ അക്രമികൾക്കെതിരെ അർഹമായ കേസെടുക്കണമെന്നും, നാശനഷ്ടങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം ഈടാക്കി നൽകണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്വയംതൊഴിൽ കണ്ടെത്തി ജീവിക്കുന്ന വലിയൊരു വിഭാഗം ചെറുകിട വ്യാപാരികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താൻ ജില്ലാ പോലീസ് സൂപ്രണ്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നും സംഘടന കൂട്ടിച്ചേർത്തു.

​ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ, മത്തായി ആതിര, സി.വി. വർഗ്ഗീസ്, സി. രവീന്ദ്രൻ, കമ്പ അബ്ദുള്ള ഹാജി, പി.വി. മഹേഷ്, എം. മുജീബ് വി.ഡി ജോസ് ഇ ഹൈദ്രു കെ.കെ അമ്മത് ഹാജി പി.കെ അബ്ദുറഹിമാൻ അബ്ദുൽ നാസർ എൻ.പി ഷിബി, താരീഖ് കടവൻ അബ്ദുൽ ഖാദർ, ടിപി ഓമനക്കുട്ടൻ പി രജ്ഞിത് ,അഷ്റഫ് കൊട്ടാരം സി റഷീദ് സുബൈർ അത്തിലൻ ,നജീബ് പൂങ്ങാടൻ ,സലിം മേമന അസ്ലം ബാവ ,എൻ വി അനിൽകുമാർ,നിസാർ ദില്‍വേ, ജോയി പനമരം റഫീഖ് മേപ്പാടി, ജോണി പെരിക്കല്ലൂർ, ഹരീന്ദ്രൻ ചീരാൽ ,ജോയ് പേര്യ മുനീർ നെടുംകരണ തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news