September 21, 2026

മാനന്തവാടി മെഡിക്കൽ കോളേജിൽ ടെസ്റ്റുകൾ മുടങ്ങി: സൂപ്രണ്ട് ഓഫീസ് ഉപരോധിച്ച് യുവമോർച്ച

0
IMG_20260921_151715
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഹൃദയ സംബന്ധമായ രോഗികൾക്ക് അടിയന്തിരമായി ചെയ്യുന്ന ട്രോപ്പോണിൻ അടക്കമുള്ള ടെസ്റ്റുകൾ വയനാട് മെഡിക്കൽ കോളേജ് ലാബിൽ മുടങ്ങിയതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി ട്രോപ്പോണിൻ അടക്കമുള്ള പരിശോധനകൾ മെഡിക്കൽ കോളേജിൽ നടക്കുന്നില്ലെന്നും സ്വകാര്യ ലാബുകളെ സഹായിക്കാനായി ആശുപത്രി അധികൃതരും സ്വകാര്യ ഏജൻസികളും ഒത്തുകളിക്കുകയാണെന്നും യുവമോർച്ച ആരോപിച്ചു.

 

തുടർന്ന് പ്രതിഷേധക്കാർ ആർഎംഒ ഡോക്ടർ ഫെസിനുമായി നടത്തിയ ചർച്ചയിൽ, തൊട്ടടുത്ത ദിവസം തന്നെ മുടങ്ങിയ ടെസ്റ്റുകൾ പുനഃസ്ഥാപിക്കുമെന്ന രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചതിനെ തുടർന്ന് ഉപരോധ സമരം അവസാനിപ്പിച്ചു.

 

പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് അഖിൽ പ്രേം സി. സംസാരിച്ചു. വയനാട് മെഡിക്കൽ കോളേജിന്റെ ഈ അവസ്ഥയ്ക്ക് കാരണം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികളാണെന്ന് അദ്ദേഹം ആരോപിച്ചു. അധികാരത്തിലെത്തിയാൽ വയനാട് മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുമെന്ന് പറഞ്ഞ യുഡിഎഫ് സർക്കാരും മാനന്തവാടി എംഎൽഎയും ഇതിനു മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിജയന്തി ദിനത്തിൽ ഏകദിന ഉപവാസം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഉപരോധ സമരത്തിന് യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഖിൽ കേളോത്ത്, മണ്ഡലം പ്രസിഡണ്ട് രൂപേഷ് പിലാക്കാവ്, ശ്രീജിത്ത് കണിയാരം, സംഗീത് പി. എസ്., ബിജെപി മുനിസിപ്പൽ പ്രസിഡണ്ട് പി. സജീവൻ, ജി. ഹരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news