September 21, 2026

മാനന്തവാടി മെഡിക്കൽ കോളേജിൽ രോഗിസൗഹൃദ സംവിധാനം ഒരുക്കണം: യങ് ഡെമോക്രാറ്റ്സ്

0
WhatsApp Image 2026-09-21 at 6.43.21 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ അഡ്മിറ്റാകുന്ന രോഗികൾക്ക് മരുന്നുകളും പരിശോധനകളും ചികിത്സാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി രോഗികളും ബൈസ്റ്റാൻഡർമാരും വിവിധ കൗണ്ടറുകളിലും ഓഫീസുകളിലും കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കാൻ ഏകജാലക സംവിധാനം ഏർപ്പെടുത്തണമെന്നും, ഹൃദ്രോഗികൾക്ക് ആവശ്യമായ പരിശോധനകൾ മെഡിക്കൽ കോളേജ് ലാബിൽ തന്നെ ഉറപ്പാക്കണമെന്നും യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി.

അഡ്മിറ്റാകുന്ന രോഗികൾക്ക് ഡോക്ടർ നിർദേശിക്കുന്ന ചില മരുന്നുകൾ ആശുപത്രി ഫാർമസിയിൽ ലഭ്യമല്ലാത്ത അവസ്ഥയുണ്ട്. ലഭ്യമല്ലാത്ത മരുന്നുകൾക്കായി വിവിധ ഫാർമസികളിൽ അന്വേഷിക്കുകയും ഓരോ ഘട്ടത്തിലും സീലുകളും രേഖകളും ശേഖരിക്കുകയും ചെയ്യേണ്ടത് രോഗികൾക്കും ബന്ധുക്കൾക്കും വലിയ ബുദ്ധിമുട്ടാണ്. വെറും അഞ്ച് രൂപ വിലയുള്ള ഒരു മരുന്ന് ലഭ്യമാക്കാൻ പോലും ഒന്നര മണിക്കൂറോളം വിവിധ കൗണ്ടറുകളിൽ ഓടേണ്ടിവരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.

അതുപോലെ, ഹൃദ്രോഗികൾ ഉൾപ്പെടെയുള്ള ഗുരുതര രോഗികൾക്ക് ആവശ്യമായ പരിശോധനകൾ മെഡിക്കൽ കോളേജ് ലാബിൽ തന്നെ സമയബന്ധിതമായി ലഭ്യമാക്കണം. പരിശോധന ഇവിടെ ലഭ്യമല്ലെങ്കിൽ രോഗിയുടെ ബൈസ്റ്റാൻഡറെ വിവിധ ഓഫീസുകളിലും ലാബുകളിലും അയയ്ക്കുന്നതിന് പകരം ആശുപത്രി തലത്തിൽ തന്നെ റഫറലും തുടർനടപടികളും ഏകോപിപ്പിക്കുന്ന സംവിധാനം വേണം.

പ്രത്യേകിച്ച് വയോധികർ, സ്ത്രീകൾ, ആശുപത്രി സംവിധാനങ്ങളെക്കുറിച്ച് പരിചയമില്ലാത്തവർ, എഴുത്തും വായനയും പരിമിതമായവർ, ആദിവാസി കുടുംബങ്ങൾ എന്നിവർക്ക് നിലവിലെ നടപടിക്രമങ്ങൾ കൂടുതൽu ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനാൽ Tribal Patient Help Desk, Patient Facilitation Counter തുടങ്ങിയ സംവിധാനങ്ങൾ ആശുപത്രിയിൽ ശക്തിപ്പെടുത്തണം.

രോഗിയുടെ ബൈസ്റ്റാൻഡർ സീലിനും ഒപ്പിനുമായി ഓഫീസുകൾ കയറിയിറങ്ങുന്ന ആളായി മാറാതെ, രോഗിയുടെ കൂടെ നിൽക്കാൻ കഴിയുന്ന തരത്തിൽ നടപടിക്രമങ്ങൾ ലളിതമാക്കണം. നിലവിലുള്ള സംവിധാനങ്ങൾ പുനഃപരിശോധിച്ച് രോഗിസൗഹൃദവും സുതാര്യവും സമയബന്ധിതവുമായ സംവിധാനം അടിയന്തരമായി നടപ്പാക്കണമെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *