കലയുടെ നിറവിൽ ഈസ്റ്റ് മീനങ്ങാടി; ഭദ്രാസന കലോത്സവത്തിൽ ഓവറോൾ കിരീടം
മീനങ്ങാടി: മലങ്കര യാക്കോബായ സുറിയാനി സൺഡേ സ്ക്കൂൾ അസോസിയേഷൻ ഭദ്രാസന കലോത്സവത്തിൽ ഈസ്റ്റ് മീനങ്ങാടി മേഖല ഓവറോൾ കിരീടം നേടി. ബത്തേരി മേഖല റണ്ണേഴ്സ് അപ്പ് കിരിടം നേടി. മിനങ്ങാടി, പുൽപ്പള്ളി മേഖലകൾക്കാണ് മൂന്നാം സ്ഥാനം.
മീനങ്ങാടി ജെക്സ് ക്യാമ്പസിൽ നാല് വേദികളിലായിരുന്നു മത്സരം. മത്സരത്തിൽ വിവിധ മേഖലകളിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. വൈസ് പ്രസിഡൻ്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഭദ്രാസന മെത്രാപ്പോലിത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ കരനിലത്ത്, വൈദിക സെക്രട്ടറി ഫാ. മത്തായി കുഞ്ഞ് ചാത്തനാട്ട് കുടി, ഡയറക്ടർ അനിൽ ജേക്കബ്, സൺഡേ സ്കൂൾ ഭദ്രാസന സെക്രട്ടറി ജോൺ ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.എം രാജു, ടി.വി സജിഷ് എന്നിവർ പ്രസംഗിച്ചു. കലോത്സവത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ മത്സരങ്ങളും സൗജന്യ നേത്രപരിശോധന ക്യാമ്പ്യും നാടത്തപ്പെട്ടു.
ഭദ്രാസന കമ്മിറ്റി അംഗങ്ങളായ ബാബു ടി.ജെ, മത്തായി ജോൺ, ബേസിൽ ജോസ്, എൽദോ ജോസ് , ഷാജി മാത്യു, സിജോ പീറ്റർ,ഷൈബു പി.വൈ, സുനിൽ ടി.വി, എൻ.പി തങ്കച്ചൻ, കെ.കെ യാക്കോബ് എന്നിവർ നേതൃത്വം നൽകി.





Leave a Reply