ഗോത്രവർഗ പെൺകുട്ടികൾക്ക് ആയുഷ് ആരോഗ്യ പാചക പരിശീലനം സംഘടിപ്പിച്ചു
ബത്തേരി: ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഗോത്രവർഗ പെൺകുട്ടികൾക്കായി ആയുഷ് ആരോഗ്യ പാചകരീതികളെക്കുറിച്ച് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വാകേരി പ്രീ മെട്രിക് ട്രൈബൽ ഹോസ്റ്റലിൽ നടന്ന പരിപാടിയിൽ വയനാട്ടിലെ വിവിധ ഊരുകളിൽ നിന്നുള്ള പെൺകുട്ടികൾ പങ്കെടുത്തു.
പരിശീലനത്തോടനുബന്ധിച്ച് ഔഷധസസ്യ വിതരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പ്രശ്നോത്തരിയും നടത്തി. വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
മിനി ടി. എ. സ്വാഗതം പറഞ്ഞു. ഡോ. അരുൺ ബേബി ക്ലാസുകൾക്ക് നേതൃത്വം നൽകി. വിദ്യാർഥി പ്രതിനിധി റുധിക നന്ദി പറഞ്ഞു. ബിന്ദു, ട്രൈബൽ മെഡിക്കൽ യൂണിറ്റ് അംഗം അരുൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply