വിമാന സർവീസുകൾ പുനഃസ്ഥാപിക്കണം; പ്രിയങ്ക ഗാന്ധിക്ക് നിവേദനം നൽകി ഗ്ലോബൽ കെഎംസിസി
കൽപ്പറ്റ: കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് വെട്ടിക്കുറച്ച വിമാന സർവീസുകൾ പുനഃസ്ഥാപിക്കണമെന്നും അമിതമായ യാത്രാനിരക്ക് വർധനവിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് വയനാട് ജില്ലാ ഗ്ലോബൽ കെഎംസിസി വയനാട് എം.പി. പ്രിയങ്ക ഗാന്ധി വദ്രയ്ക്ക് നിവേദനം നൽകി.
വിദേശങ്ങളിൽ ജോലി ചെയ്യുന്ന വയനാട് ജില്ലയിൽ നിന്നുള്ള പ്രവാസികൾ പ്രധാനമായും ആശ്രയിക്കുന്ന കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് വെട്ടിക്കുറച്ച സർവീസുകൾ പുനഃസ്ഥാപിക്കണമെന്നാണ് പ്രധാന ആവശ്യം. മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഈ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രാനിരക്കിലെ അമിത വർധനവ് പരിഹരിക്കാൻ ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഗ്ലോബൽ കെഎംസിസി ജില്ലാ ജനറൽ സെക്രട്ടറി പി.എ. ഗഫൂർ വാരാമ്പറ്റ, ഓർഗനൈസിങ് സെക്രട്ടറി റഷീദ് കാതിരി, വൈസ് പ്രസിഡന്റ് കെ.സി. സുലൈമാൻ എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.





Leave a Reply