September 26, 2026

നിസാർ വയനാട് മെഗാ ഷോ; ലോഗോ പ്രകാശനം ചെയ്തു

0
WhatsApp Image 2026-09-26 at 10.56.38 AM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : നിസാർ വയനാട് സ്മാരക കലാസമിതി സംഘടിപ്പിക്കുന്ന നിസാർ വയനാട് മെഗാ ഷോ ലോഗോ പ്രകാശനം മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി ശ്രേയംസ് കുമാറിന്റെ സാന്നിദ്ധ്യത്തിൽ ശശി തരൂർ എം.പി നിർവഹിച്ചു. നിസാർ വയനാടിന്റെ ഓർമ്മയ്ക്കും അദ്ദേഹം സ്വപ്നം കണ്ടിരുന്ന വലിയ കലാപരിപാടിയുടെ സാക്ഷാത്കാരത്തിനുമായാണ് വയനാട് ഷോ സംഘടിപ്പിക്കുന്നത്. കേരളത്തിലെ പ്രമുഖ കലാകാരന്മാരെ അണിനിരത്തിയാണ് പരിപാടി നടത്തുന്നത്.

2026 നവംബർ 20ന് കൽപ്പറ്റ എസ്.കെ.എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് ഷോ നടക്കുക. പ്രവേശനം പാസ് മുഖേനയായിരിക്കും. ഷോയിലൂടെ ലഭിക്കുന്ന വരുമാനം നിസാർ വയനാടിന്റെ കുട്ടികളുടെ പഠനച്ചെലവിനും കുടുംബത്തിനുമായി വിനിയോഗിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

ലോഗോ പ്രകാശന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ: വി.പി യൂസുഫ്, കൺവീനർ:താരീക്ക് കടവൻ, ട്രഷറർ: സി. രവീന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ സി. എച് ഫസൽ,ബിനു ജേകബ്,വി.പി ഷുക്കൂർഹാജി,ലത്തീഫ് മേമാടൻ,സലീം കടവൻ,ഷമീർ കോരൻ കുന്നൻ, റിയാസ്, ഹലോ മീഡിയ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. നവംബർ 20ന് വൈകുന്നേരം 6 മണിക്കാണ് കൽപ്പറ്റ SKMJ സ്കൂളിൽ പരിപാടി സംഘടിപ്പിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *