സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ വെള്ളിമെഡലുമായി മാനന്തവാടി സ്വദേശി ശിവദർശ്
കൽപ്പറ്റ: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലെ ഷൂട്ടിംഗ് മത്സരത്തിൽ വെള്ളിമെഡൽ നേടി മാനന്തവാടി സ്വദേശി ശിവദർശ് എം. ദിനേശ്. സെപ്റ്റംബർ 23, 24 തീയതികളിൽ വട്ടിയൂർക്കാവിൽ നടന്ന മത്സരത്തിൽ 10 മീറ്റർ പീപ് സൈറ്റ് സീനിയർ വിഭാഗത്തിലാണ് ശിവദർശ് വെള്ളിമെഡൽ നേടിയത്. ഇതോടെ ദേശീയ സ്കൂൾ മീറ്റിലേക്ക് യോഗ്യത നേടി.
മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ശിവദർശ്. ഷൂട്ടിംഗിൽ ദേശീയ തലത്തിൽ നിലവിൽ ‘റെനൗൺഡ് ഷൂട്ടർ’ പദവിയും ശിവദർശിന് ലഭിച്ചിട്ടുണ്ട്.





Leave a Reply