September 28, 2026

ഫിനിക്സിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: മന്ത്രി ടി. സിദ്ധിഖ്

0
IMG_20260928_125436
By ന്യൂസ് വയനാട് ബ്യൂറോ

ചീങ്ങേരി: ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ചാരിറ്റി പ്രസ്ഥാനമായ ഫിനിക്സ് സഹായ നിധി സമൂഹത്തിന് ചെയ്യുന്നത് മഹത്തരമായ കാര്യങ്ങളാണെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിഖ് അഭിപ്രായപ്പെട്ടു. ഫിനിക്സിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പെയിൻ & പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടവക മെത്രാപ്പോലീത്ത ഗീവർഗീസ് മോർ സ്തേഫാനോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ. ഷീൻസൺ മത്തോക്കിൽ, ട്രസ്റ്റി പീറ്റർ താണേലിമാലിൽ, സെക്രട്ടറി ഷിജോ എൻ. വർഗീസ്, ജോയിന്റ് ട്രസ്റ്റി ടി.ജി. സജി, ഫിനിക്സ് സെക്രട്ടറി കെ.കെ. പൗലോസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഇടവകയിൽ നിന്നും മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ടവരെയും റാങ്ക് ജേതാക്കളെയും അനുമോദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *