September 28, 2026

മാനന്തവാടിയിൽ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനം ഒക്ടോബർ 9, 10 തീയതികളിൽ

0
IMG_20260928_141020
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ‘അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്’ എന്ന പ്രമേയമുയർത്തി മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനം ഒക്ടോബർ 9, 10 തീയതികളിൽ മാനന്തവാടിയിൽ വെച്ച് നടക്കും. സമ്മേളന പ്രഖ്യാപനം നിർവ്വഹിച്ച ജില്ലാ പ്രവർത്തക സമിതി യോഗം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഭരണകൂട അനീതികൾക്കും വർഗീയ ധ്രുവീകരണങ്ങൾക്കുമെതിരെയും സാമൂഹിക-രാഷ്ട്രീയ അസമത്വങ്ങൾക്കെതിരെയും യുവജനങ്ങളെ സംഘടിപ്പിച്ച് ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ അവകാശങ്ങളും സംരക്ഷിക്കാനുള്ള മുന്നേറ്റത്തിനാണ് പ്രമേയത്തിലൂടെ യൂത്ത് ലീഗ് ലക്ഷ്യമിടുന്നത്.

 

യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് എം.പി. നവാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് റസാഖ് കൽപ്പറ്റ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സി.എച്ച്. ഫസൽ, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഫായിസ് തലക്കൽ, ജില്ലാ ഭാരവാഹികളായ ഉവൈസ് എടവെട്ടൻ, എ.പി. മുസ്തഫ, ജാസർ പാലക്കൽ, ജാഫർ മാസ്റ്റർ, ഷമീം പാറക്കണ്ടി, പി.കെ. ഷൗക്കത്ത്, മണ്ഡലം ഭാരവാഹികളായ ഷമീർ കെ., മോയിൻ കട്ടയാട്, ആശിഖ് ടി., ഷാജിത്ത് കെ.കെ., നൗഫൽ വടകര, ജില്ലാ എം.എസ്.എഫ് ജനറൽ സെക്രട്ടറി മുബഷിർ കൽപ്പറ്റ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘ രൂപീകരണവും അനുബന്ധ പരിപാടികളും വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *