September 28, 2026

അറിവുണർത്തി അറിവുത്സവം: വയനാട് ജില്ലാതല മത്സര വിജയികളെ പ്രഖ്യാപിച്ചു

0
IMG_20260928_154053
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) ജനയുഗം ദിനപത്രവുമായി സഹകരിച്ച് നടത്തുന്ന ‘എ.കെ.എസ്.ടി.യു ജനയുഗം സഹപാഠി അറിവുത്സവം’ വയനാട് ജില്ലാതല മത്സരം കൽപ്പറ്റ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. ജില്ലയിലെ മൂന്ന് ഉപജില്ലകളിൽ നിന്നായി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ മത്സരാർത്ഥികളാണ് ജില്ലാതല അറിവുത്സവത്തിൽ മാറ്റുരച്ചത്.

 

മത്സരങ്ങളുടെ ഉദ്ഘാടനം എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം  വിജയൻ ചെറുകര നിർവഹിച്ചു. എ.കെ.എസ്.ടി.യു വയനാട് ജില്ലാ പ്രസിഡന്റ് ജിത്തുരാജ് സി.പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി എൻ.വി. കരുണാകരൻ സ്വാഗതവും അറിവുത്സവം വയനാട് ജില്ലാ കൺവീനർ സുധാ പ്രേംജിത്ത് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും കൽപ്പറ്റ മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ  സൗമ്യ എസ്. നിർവഹിച്ചു. ചടങ്ങിൽ സി.പി.ഐ കൽപ്പറ്റ മണ്ഡലം സെക്രട്ടറി അനിൽകുമാർ, ലോക്കൽ സെക്രട്ടറി വിക്രമൻ, ജനയുഗം സീനിയർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് പ്രവീൺ ടി., എ.കെ.എസ്.ടി.യു സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീജിത്ത് വാകേരി, ഷാനവാസ് ഖാൻ, സുനിത കെ.എസ്. എന്നിവർ സംസാരിച്ചു.

 

വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ എൽ.പി വിഭാഗത്തിൽ മാനന്തവാടി ജി.യു.പി.എസിലെ അമയ ആരോഹ് ഒന്നാം സ്ഥാനവും, കാക്കവയൽ ജി.എച്ച്.എസ്.എസിലെ റമീൻ സയാൻ അഹമ്മദ് രണ്ടാം സ്ഥാനവും, കൽപ്പറ്റ എസ്.ഡി.എം എൽ.പി സ്കൂളിലെ അമേല്യ പി.കെ മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ നടവയൽ സെന്റ് തോമസ് എച്ച്.എസ്.എസിലെ മുഹമ്മദ് അമീൻ ഷാ ഒന്നാം സ്ഥാനവും, കല്ലോടി സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ അനയ് കൃഷ്ണ ഇ.എ. രണ്ടാം സ്ഥാനവും, പിണങ്ങോട് ജി.യു.പി.എസിലെ ഇസാൻ അഹമ്മദ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.

 

ഹൈസ്കൂൾ വിഭാഗത്തിൽ തൊണ്ടർനാട് എം.ടി.ഡി.എം.എച്ച്.എസ്.എസിലെ ദിൽനാഥ് ജെ. ഒന്നാം സ്ഥാനത്തും, കബനിഗിരി നിർമ്മല എച്ച്.എസിലെ ദേവകൃഷ്ണ ലെനീഷ് രണ്ടാം സ്ഥാനത്തും, നടവയൽ സെന്റ് തോമസ് എച്ച്.എസ്.എസിലെ ഹാദിയ നൗറിൻ കെ.എസ് മൂന്നാം സ്ഥാനത്തും എത്തി. ഹയർ സെക്കൻഡറി വിഭാഗത്തിൽ സുൽത്താൻ ബത്തേരി സെന്റ്മേരീസ് കോളേജ് ഹയർ സെക്കൻഡറി സ്കൂളിലെ ഹിദ ഫസൽ ഒന്നാം സ്ഥാനവും, ഇതേ സ്കൂളിലെ ബേസിൽ ജെസ്വിൻ ജോൺ രണ്ടാം സ്ഥാനവും, കൽപ്പറ്റ എസ്.കെ.എം.ജെ.എച്ച്.എസ്.എസിലെ കൃഷ്ണേന്ദു എം.എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

 

ജില്ലാതല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ വിദ്യാർഥികൾ ഒക്ടോബർ 10-ന് കൊല്ലത്ത് വച്ച് നടക്കുന്ന സംസ്ഥാനതല അറിവുത്സവം മത്സരത്തിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *