September 29, 2026

പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ്ലിം ലീഗ് ലീഡേഴ്‌സ് ക്യാമ്പ് സംഘടിപ്പിച്ചു

0
IMG_20260929_171205
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ്ലിം ലീഗ് ലീഡേഴ്‌സ് ക്യാമ്പ് സി.എച്ച് മുഹമ്മദ് സാഹിബ് നഗറിൽ കേരള വിദ്യാഭ്യാസ വഖ്ഫ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ ഉദ്‌ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചി കോയ തങ്ങൾ പ്രാർത്ഥന നടത്തി.

പ്രസിഡണ്ട് ഉസ്മാൻ കാഞായി അധ്യക്ഷത വഹിച്ച ക്യാമ്പിൽ വയനാട് ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, വൈസ് പ്രസിഡണ്ട് എം. മുഹമ്മദ് ബഷീർ, സെക്രട്ടറി കെ. ഹാരിസ്, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ, മുസ്ലിം ലീഗ് കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് സലീം മേമേന, ജനറൽ സെക്രട്ടറി കടവൻ ഹംസ, ട്രഷറർ സി.ഇ. ഹാരിസ്, വനിതാ ലീഗ് ജില്ല പ്രസിഡണ്ട് കെ.ബി. നസീമ, വൈസ് പ്രസിഡണ്ട് റഹ്മത് ഗഫൂർ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് ശമീർ കാഞായി, കമല രാമൻ, കെ.കെ. അസ്മ, ബുഷറ വൈശ്യൻ, ജി. ആലി, സി.കെ. ഇബ്രാഹീം ഹാജി, പാറ ഇബ്രാഹീം തുടങ്ങിയവർ സംസാരിച്ചു.

 

വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് മുസ്ലിം ലീഗ് ശാഖാ കമ്മിറ്റികളും പ്രധാന പോഷക ഘടകങ്ങളായ യൂത്ത് ലീഗ്, വനിതാ ലീഗ്, കെ.എം.സി.സി, കർഷക സംഘം, പാർട്ടി ജനപ്രതിനിധികൾ, എസ്.ടി.യു, എം.എസ്.എഫ്, പ്രവാസി ലീഗ് എന്നിവർ ചർച്ചകൾ നടത്തി. ഇ. ഖാലിദ്, സി.കെ. നവാസ്, സി.കെ. ഗഫൂർ, യൂനുസ് വാഫി, ബുഷറ ഉസ്മാൻ, പോള മുഹമ്മദ്, എ.സി. ഉസ്മാൻ, കെ.കെ. ഇബ്രാഹീം, മുഹമ്മദ് സിനാൻ, സി.ഇ. ബക്കർ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

ജനറൽ സെക്രട്ടറി എൻ.പി. ഷംസുദ്ദീൻ സ്വാഗതവും ട്രഷറർ വി.പി. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *