September 29, 2026

ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

0
IMG_20260929_163813
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: രാജ്യത്ത് നിഷ്പക്ഷവും നീതിപൂർവവുമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പി സർക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി മാറിയെന്ന് ആരോപിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കി പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സമരം ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു.

 

എസ്.ഐ.ആറിലൂടെ രാജ്യത്തെ 12 കോടി വോട്ടർമാരെയും ഡൽഹിയിൽ മാത്രം 47 ലക്ഷം പേരെയും വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കിയ നടപടി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇലക്ഷൻ കമ്മീഷനെ നിയമിക്കുന്ന സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്ര ക്യാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്തിയത് സ്വന്തം താല്പര്യ പ്രകാരം കമ്മീഷനെ നിയന്ത്രിക്കാനാണെന്നും, ഇത് ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം കേൾക്കുന്ന ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയുടെ മകൻ സിദ്ധാർത്ഥ ശർമയെ മധ്യപ്രദേശ് ഇലക്ഷൻ കമ്മീഷന്റെ അഭിഭാഷകനായി നിയമിച്ചത് ജുഡീഷ്യറിയെ കൂടി കൂട്ടുപിടിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. മുൻ കേന്ദ്രമന്ത്രി കപിൽ സിബിലിന് പോലും സ്വന്തം പൗരത്വം തെളിയിക്കേണ്ട സാഹചര്യമാണുള്ളതെന്നും ഇലക്ഷൻ കമ്മീഷന്റെ ഐ.ടി സെല്ലാണ് വോട്ടർമാരെ ഉൾപ്പെടുത്തുന്നതിലും ഒഴിവാക്കുന്നതിലും തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗാൾ, ബീഹാർ തെരഞ്ഞെടുപ്പുകളിൽ ലക്ഷക്കണക്കിന് വോട്ടർമാരെ മാറ്റിയെന്നും തെരഞ്ഞെടുപ്പിന് ശേഷമാണ് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം നൽകിയതെന്നും ആരോപിച്ച ഐസക്, ഗ്യാനേഷ് കുമാറിനെ മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷനെ നീതിപൂർവമായി പുനഃസംഘടിപ്പിച്ചില്ലെങ്കിൽ ശക്തമായ സമര പോരാട്ടങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ് നൽകി.

 

ചടങ്ങിൽ കെ.എൽ. പൗലോസ്, പി.കെ. ജയലക്ഷ്മി, പി.പി. ആലി, കെ.ഇ. വിനയൻ, എം.ജി. ബിജു, ഒ.വി. അപ്പച്ചൻ, ബിനു തോമസ്, നിസി അഹമ്മദ്, പി.കെ. അബ്ദുറഹ്മാൻ, നജീബ് കരണി, മാണി ഫ്രാൻസിസ്, ഡി.പി. രാജശേഖരൻ, എൻ.യു. ഉലഹന്നാൻ, അഡ്വ. പി.ഡി. സജി, പി. വിനോദ് കുമാർ, ബീന ജോസ്, ചന്ദ്രിക കൃഷ്ണൻ, എൻ.സി. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. മീനാക്ഷി രാമൻ, ബി. സുരേഷ് ബാബു, പോൾസൺ കൂവക്കൽ, ഉമ്മർ കുണ്ടാട്ടിൽ, എ.എം. നിശാന്ത്, അമൽ ജോയ്, ജിനി തോമസ്, ഗൗതം ഗോകുൽദാസ്, ബീന സജി, ജേക്കബ് സെബാസ്റ്റ്യൻ, അരുൺ ദേവ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *