‘ജ്വാല; ലഹരിയുടെ ഇരുളകറ്റാം’: സുൽത്താൻ ബത്തേരി ഗവ.സർവ്വജന സ്കൂളിൽ ലഹരി വിരുദ്ധ സെമിനാറും സുപഥം പദ്ധതി ഉദ്ഘാടനവും സംഘടിപ്പിച്ചു
ബത്തേരി: വിദ്യാർത്ഥികളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ട് സുൽത്താൻ ബത്തേരി ഗവ. സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ‘ജ്വാല; ലഹരിയുടെ ഇരുളകറ്റാം’ ലഹരി വിരുദ്ധ സെമിനാറും ‘സുപഥം’ പദ്ധതിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.സ്കൂളിലെ സുപഥം പദ്ധതി,എൻ.എസ്.എസ് (NSS), വിമുക്തി ക്ലബ്ബ്,സി.ജി.സി.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.
എക്‌സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ‘സുപഥം’ പദ്ധതിയുടെ ഉദ്ഘാടനവും ലഹരി വിരുദ്ധ സെമിനാർ അവതരണവും നിർവ്വഹിച്ചു. ലോക ഹൃദയദിനത്തോടനുബന്ധിച്ച് വിമുക്തി മിഷന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ പ്രതിജ്ഞയും അദ്ദേഹം വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡൻ്റ് എൻ.സി. അനീഷ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡോ.എസ്.സന്ധ്യ ‘സുപഥം’ പദ്ധതി വിശദീകരണം നടത്തി.സി.ജി.സി.സി (CGCC) കോർഡിനേറ്റർ എ.ടി. ഷൈജു,എം.പി.ടി.എ പ്രസിഡൻ്റ് കെ.റസിയ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രിൻസിപ്പാൾ ദിലിൻ സത്യനാഥ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡി.കെ. സിന്ധു നന്ദിയും പറഞ്ഞു.





Leave a Reply