September 29, 2026

മൈ ഭാരത് ജില്ലാ ഉപദേശകസമിതി യോഗം ചേര്‍ന്നു

0
WhatsApp Image 2026-09-29 at 6.36.28 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ മൈ ഭാരത് കേന്ദ്രയുടെ ജില്ലാ ഉപദേശക സമിതി യോഗം ജില്ലാ കളക്ടര്‍ വി ചെല്‍സാസിനിയുടെ അധ്യക്ഷതയില്‍ ചേബറില്‍ ചേര്‍ന്നു. ജില്ലയില്‍ മൈ ഭാരത് പോര്‍ട്ടല്‍ മുഖേന 18000 ത്തിലധികം യുവജനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി മൈ ഭാരത് ജില്ലാ യൂത്ത് ഓഫീസര്‍ സ്റ്റെഫി ആന്‍ ഫിലിപ്പ് യോഗത്തില്‍ പറഞ്ഞു. രാജ്യത്തെ യുവജനങ്ങളെ ശാക്തീകരിച്ച് വികസിത ഇന്ത്യയുടെ ചാലകശക്തികളാക്കി പ്രവര്‍ത്തിപ്പിക്കുകയാണ് മൈ ഭാരതിന്റെ ലക്ഷ്യം.

യുവതീ-യുവാക്കള്‍ക്ക് സന്നദ്ധ സേവനം, സാമൂഹികതല സേവനങ്ങള്‍, പരിശീലനം, നേതൃപരിശീലനം എന്നിവ ഉള്‍പ്പെടുത്തി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലയില്‍ നിരവധി യൂത്ത് ക്ലബ്ബുകള്‍ മൈ ഭാരത് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യത്താകെ മൂന്ന് കോടി യുവജനങ്ങളാണ് മൈ ഭാരതിന് കീഴിലുള്ളത്.

ജില്ലാ കളക്ടറുടെ ചേബറില്‍ ചേര്‍ന്ന് യോഗത്തില്‍ ഡി.എം ഡെപ്യൂട്ടി കളക്ടര്‍ വര്‍ഗീസ് കുര്യന്‍, ലീഡ് ബാങ്ക് മാനേജര്‍ എ വിനീഷ് ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ സുമ, ഐ ടി ഡി പി പ്രോജക്ട് ഓഫീസര്‍ ഷുമിന്‍ എസ് ബാബു, ആരോഗ്യ വകുപ്പ് ജില്ലാ വിദ്യാഭ്യാസ-മീഡിയ ഓഫീസര്‍ കെ മുഹമ്മദ് മുസ്തഫ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി ജി ബിജു, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എ ജിഷ, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ എസ് ശ്രീജിത്ത്, , ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് വി ജെ ജിന്‍സ്, കുടുംബശ്രീ മിഷന്‍ പ്രതിനിധി ജെന്‍സണ്‍ എം ജോയ്, സാമൂഹ്യനീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് കെ കെ പ്രജിത്ത്, ജില്ലാ റൂറല്‍ ഡെവലപ്‌മെന്റ് ഏജന്‍സി പ്രതിനിധി ജി പി ശ്രീജിത്ത്, മേരാ യുവ ഭാരത് പ്രതിനിധികളായ കെ എ അഭിജിത്ത്, ടി ടി അശ്വിന്‍ ജോസഫ്, മിനിമോള്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *