വെള്ളമുണ്ടയിൽ തൂഫാൻ 2.0 പദ്ധതിക്ക് തുടക്കം
വെള്ളമുണ്ട: കേരള പോലീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പാക്കുന്ന തൂഫാൻ രണ്ടാംഘട്ട പദ്ധതിയായ തൂഫാൻ 2.0ന് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ തുടക്കമായി. വെള്ളമുണ്ട ഗ്രാമപഞ്ചായത്തും വെള്ളമുണ്ട പോലീസ് സ്റ്റേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. തൂഫാൻ വാര്യർമാർക്കുള്ള ബാഡ്ജ് കൈമാറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമർ ലൈല നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ലതിക എം. അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. മിനിമോൾ ടി.കെ. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും തൂഫാൻ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സലാം പി.കെ., ആത്തിക ടീച്ചർ, സൗദ കൊടുവേരി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുധീർ, സുരേഷ് എം.പി., ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ, എസ്.പി.സി. വിദ്യാർഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് വെള്ളമുണ്ട ടൗണിൽ ഫ്ലാഷ് മോബ് പരിപാടിയും സംഘടിപ്പിച്ചു.





Leave a Reply