വി. മൂസക്കോയ മുസ്‌ലിയാർക്ക് സ്വീകരണം നൽകി
കൽപ്പറ്റ: സമസ്ത വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വി. മൂസക്കോയ മുസ്‌ലിയാർക്ക് സമസ്ത വയനാട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ആദ്യമായി സമസ്ത കാര്യാലയത്തിൽ എത്തിയ അദ്ദേഹത്തെ സമസ്ത വയനാട് ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഷാളണിയിച്ചും ഉപഹാരം നൽകിയുമാണ് മൂസക്കോയ മുസ് ലിയാരെ സമസ്ത ജില്ലാ നേതാക്കൾ ജില്ലാ കാര്യാലയത്തിലേക്ക് സ്വീകരിച്ചത്.
സമസ്തയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മത-സാമൂഹിക രംഗങ്ങളിൽ കൂടുതൽ സജീവമായ ഇടപെടലുകൾ നടത്തുന്നതിനും അദ്ദേഹത്തിന്റെ നേതൃത്വവും സേവനവും പ്രയോജനപ്പെടുമെന്ന് കെ.ടി ഹംസ മുസ്‌ലിയാർ അഭിപ്രായപ്പെട്ടു. ഷാളണിയിച്ചും ഉപഹാരം നൽകിയുമാണ് മൂസക്കോയ മുസ് ലിയാരെ സമസ്ത ജില്ലാ നേതാക്കൾ ജില്ലാ കാര്യാലയത്തിലേക്ക് സ്വീകരിച്ചത്. ചടങ്ങിൽ പോള ഇബ്രാഹീം ദാരിമി, എം. ഹസ്സൻ മുസ്ലിയാർ, കഞ്ഞായി മമ്മൂട്ടി മുസ്ലിയാർ, എസ്. മുഹമ്മദ് ദാരിമി, ഇബ്രാഹിം ഫൈസി വാളാട്, ഷിഹാബുദ്ധീൻ ഇമ്പിച്ചികോയ തങ്ങൾ പേരാൽ, ടി.സി അലി മുസ്ലിയാർ, പി.സി ഇബ്രാഹീം ഹാജി, കെ.വി ജാഫർ ഹൈതമി, എം.എം ബഷീർ, കെ.എ നാസർ മൗലവി, മുജീബ് ഫൈസി കമ്പളക്കാട്, അബ്ബാസ് ഫൈസി തുടങ്ങിയവർ സംസാരിച്ചു. മൂസക്കോയ മുസ്‌ലിയാർ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിച്ചു.





Leave a Reply