പ്രകാശ് പ്രാസ്കോയ്ക്ക് അമേരിക്കയിൽ നിന്നും ഡോക്ടറേറ്റ്
മീനങ്ങാടി: ജീവകാരുണ്യ പ്രവർത്തനരംഗത്തെ നിസ്വാർത്ഥ സേവനങ്ങൾക്ക് മീനങ്ങാടി സ്വദേശി പ്രകാശ് പ്രാസ്കോയ്ക്ക് അമേരിക്കയിൽ നിന്ന് ഡോക്ടറേറ്റ്. ഹോണോലുലു, ഹവായി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റി യു.എസ്.എ. ആണ് പ്രകാശ് പ്രാസ്കോയ്ക്ക് ഡോക്ടറേറ്റ് നൽകിയത്.
വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ പ്രകാശ് പ്രാസ്കോയുടെ സേവനങ്ങൾക്ക് നേരത്തെയും നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. നാഷണൽ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.





Leave a Reply