കടത്തനാട് ചേകോർ കളരി സംഘം വാർഷികാഘോഷവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു
മാനന്തവാടി: കടത്തനാട് ചേകോർ കളരി സംഘത്തിൻ്റെ 14-ാം വാർഷികാഘോഷവും ചുവടുമാറ്റവും കളരി ഓഫീസ് ഉദ്ഘാടനവും മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ നേടിയ വിമുക്തി മാനേജരും അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറുമായ സജിത് ചന്ദ്രനെ ആദരിക്കലും നടത്തി. മാനന്തവാടി നിയോജക മണ്ഡലം എം എൽ എ ഉഷാവിജയൻ യോഗം ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമ പഞ്ചായത്ത് 16-ാം വാർഡ് മെമ്പർ കെ മുരളീധരൻ അധ്യക്ഷത വഹിച്ചു. വിശിഷ്ടാഥിതിയായ അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ സജിത് ചന്ദ്രനെ ഉഷാവിജയൻ എം എൽ എ മൊമൻ്റോ നൽകി ആദരിച്ചു. ചടങ്ങിൽ കെ ടി സത്യൻ ഗുരുക്കൾ, ജയിൻ മാത്യു ഗുരുക്കൾ, സെബാസ്റ്റ്യൻ കെ വി, പ്രസാദ് കെ വി, ജോസ് മാത്യു, ഷനൂബ് എ, മുനീർ യു കെ എന്നിവർ സംസാരിച്ചു.




Leave a Reply